മലപ്പുറം : പട്ടികവിഭാഗക്കാരന് വായ്പയെടുത്ത 15,000 രൂപ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എഴുതിത്തള്ളാതെ പലിശ സഹിതം ഈടാക്കിയ സംഭവത്തില്‍ സഹകരണ ബാങ്ക് സെക്രട്ടറിക്കെതിരെ അനേ്വഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു. ഒളകര പുകയൂര്‍ കെ.സി. ചന്ദ്രന്, എ. ആര് നഗര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിക്കെതിരെ സമര്‍പ്പിച്ച കേസിലാണ് കമ്മീഷന് അംഗം കെ. മോഹന്‍ കുമാറിന്റെ ഉത്തരവ്.
2004 ലാണ് കെ.സി ചന്ദ്രന് 15,000 രൂപ വായ്പയെടുത്തത്. 2013 ഡിസംബര്‍ 10 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തുക എഴുതി തള്ളേണ്ടതായിരുന്നു. എന്നാല്‍ ബാങ്ക് സെക്രട്ടറി ഉത്തരവ് നടപ്പിലാക്കന്‍ വിസമ്മതിച്ചു. കമ്മീഷന് ബാങ്ക് സെക്രട്ടറിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരന് പട്ടിക വിഭാഗക്കാരനാണെന്ന് തെളിയിക്കാനുള്ള സര്‍ട്ടിഫിക്കേറ്റ് യഥാസമയം സമര്പ്പിക്കാത്തു കാരണം പട്ടികജാതി വകുപ്പ് ഒഴിവാക്കിയെന്നാണ് ബാങ്ക് സെക്രട്ടറിയുടെ വിശദീകരണം. മുഴുവന്‍ തുകയും പലിശയും അടച്ചു തീര്‍ത്ത പരാതിക്കാരന് ഉത്തമ സഹകാരിയാണെന്ന് കമ്മീഷന് നിരീക്ഷിച്ചു. പരാതിക്കാരനോട് ജാതി സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കാന്‍ ബാങ്ക് രേഖാമൂലം നിര്‍ദ്ദേശം നല്‍കിയതായി വിശദീകരണത്തില്‍ പറയുന്നില്ലെന്നും കമ്മീഷന് നിരീക്ഷിച്ചു. വിഷയത്തില്‍ വിശദമായ അനേ്വഷണം ആവശ്യമാണെന്നും ഉത്തരവില്‍ പറയുന്നു. പട്ടിക ജാതിക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതില്‍ സെക്രട്ടറി വിവേചനപരമായി പെരുമാറിയെന്ന പരാതിയും അനേ്വഷിക്കണം. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ബാങ്ക് അധികൃതര്‍ പരാതിക്കാരന്റെ പേര് സമര്‍പ്പിച്ചിട്ടും വകുപ്പ് ഒഴിവാക്കിയെന്ന മറുപടിയുടെ സത്യാവസ്ഥയെ കുറിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ അനേ്വഷിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. പരാതിക്കാരന് അര്‍ഹമായ ആനുകൂല്യങ്ങള്‍ അനുവദിച്ചിട്ടില്ലെങ്കില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണം. ഉത്തരവ് ചീഫ് സെക്രട്ടറിക്കും സഹകരണ വകുപ്പ് സെക്രട്ടറിക്കും പട്ടികവിഭാഗ വകുപ്പ് സെക്രട്ടറിക്കും അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: