മാനന്തവാടി : ചികിത്സ നല് കാതെ ആദിവാസിഗര്ഭിണി യെ വിട്ടയക്കുകയും തുടര്‍ന്ന് യുവതിപ്രസവിച്ച കുഞ്ഞുങ്ങ ള്മൂന്നുപേരും മരിക്കുകയും ചെയ്ത സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ആശുപത്രിക്ക് മുന്നില്‍ യുവമോര്ച്ചയടക്കുള്ള സംഘടനകള്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തെതുടര്‍ന്ന് കുറ്റക്കാരിയാ യ ഗൈനോക്കോളജിസ്റ്റ് സുഷമയെ സസ്പെന്‍ഡ് ചെയ്യാന്‍ ഡിഎംഒ ശുപാര്‍ശ ചെയ്തു.
വാളാട് എടത്തന പുത്തന്മുറ്റത്തില് കൃഷ്ണന്റെ ഭാര്യ അനിത(27യാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതിനെതുടര്‍ന്ന് പനമരം, കല്‍പ്പറ്റ ആശുപത്രികളിലും ആംബുലന്‍സിലും പ്രസവിച്ചത്.
ഗര്‍ഭിണിക്ക് ചികിത്സ ലഭിക്കാതിരിക്കുയും കുഞ്ഞുങ്ങള്‍ മൂന്നുപേരും മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാആശുപത്രിയിലേക്ക് സംഘടനകള്‍ സമരം നടത്തിയത്. സമരം ശക്തമായതോടെ പ്രവര്‍ത്തകര്‍ മെഡിക്കല്‍ ബോര്‍ഡ് നടക്കുന്ന ടെലി മെഡിസിസിന് യൂണിറ്റിന് മുന്നില്‍ കുത്തിയിരുപ്പ് തുടങ്ങുകയായിരുന്നു. ഡിഎംഒ, ഡോ. പി.വി.ശശിധരന് സമരക്കാരുമായി ചര്‍ച്ച നടത്തിയങ്കിലും പ്രശ്നപരിഹാരമുണ്ടായില്ല. സമരം ശക്തമായതോടെ ജില്ലാകലക്ടര്‍ പ്രശ്നത്തില്‍ ഇടപെടുകയും ചര്‍ച്ചകള്‍ക്കായി എഡിഎം, പി.വി.ഗംഗാധരനെ ചുമതലപ്പെടുത്തുകയായിരുന്നു. ചര്‍ച്ചയില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യാനും യുവതിയുടെ കുടുംബത്തിന് അടിയന്തിര ധനസഹായമായി ഒരുലക്ഷം രൂപ അനുവദിക്കാനും അഞ്ച് ലക്ഷംരൂപ നഷ്ടപരിഹാരമായി നല്കാന് സര്‍ക്കാറിനോട് ശു പാര്‍ശ ചെയ്യാനും ജില്ലാ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിനെ നിയമിക്കാനും തീരുമാനമായി. ഇതോടെ രാവിലെ ഒമ്പതരയോടെ ആരംഭിച്ച സമരം ഉച്ചക്ക് ഒന്നരയോടെ അവസാനിപ്പിച്ചു.
കോള്ഡ്യൂട്ടി ചെയ്യേണ്ട ഗൈനോക്കോളിസ്റ്റിനെ യഥാസമയം വിവരംഅറിയിക്കുന്നതില്
പ്രതികരിക്കാൻ ഇവിടെ എഴുതുക: