നിലമ്പൂര്‍(മലപ്പുറം): മലപ്പുറം ജില്ലയിലെ ആദ്യത്തെ ചെറുകിട ജലവൈദ്യുത പദ്ധതിയായ ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
ചാലിയാറിന്റെ പോഷക നദിയായ കാഞ്ഞിരപ്പുഴയിലാണ് ആഢ്യന്‍ പാറ ജലവൈദ്യുത നിലയം സ്ഥാപിച്ചിട്ടുള്ളത്.
മന്ത്രി ആര്യാടന് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എംപിമാരായ എം.ഐ ഷാനവാസ്, പി.വി.അബ്ദുള്‍ വഹാബ്, പി.കെ.ബഷീര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്റ മമ്പാട്, ജില്ലാ കളക്ടര്‍ ടി.ഭാസ്കരന്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: