കൊച്ചി: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് അവ്യക്തതകള്‍ തുടരുന്നു. പ്രശ്നങ്ങള്‍ കൂടിയാലോചനയിലൂടെ തിരുത്തുമെന്ന് മാത്രമാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. മെട്രോ പദ്ധതിയുടെ ഉപദേഷ്ടാവ് ഇ. ശ്രീധരന് ഉന്നയിച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ വ്യക്തതയുള്ള കത്ത് ചര്‍ച്ചകള്‍ക്ക് ശേഷം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും.
പദ്ധതിയില്‍ തടസങ്ങളില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നടത്തിപ്പില്‍ അഭിപ്രായ വ്യത്യാസം ഇല്ലെന്ന് പറയാന്‍ കൂട്ടാക്കിയില്ല. ലൈറ്റ് മെട്രോ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നെടുമ്പാശ്ശേരിയില്‍ കൊച്ചി മെട്രോ അവലോകന യോഗത്തിന് ശേഷം ഇ. ശ്രീധരനുമായി മന്ത്രിമാരായ ആര്യാടന് മുഹമ്മദ്, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രി ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: