തൊടുപുഴ: ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്രദേവസ്വങ്ങളുടെയും ആഭിമുഖ്യത്തില്‍ നാളെ ശ്രീകൃഷ്ണ ജയന്തി – ബാലദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 30-ന് 120 കേന്ദ്രങ്ങളില്‍ പതാക ദിനാഘോഷങ്ങളും വിവിധ കേന്ദ്രങ്ങളില്‍ ഗോപൂജ ചടങ്ങുകളും നടന്നു. ശ്രീകൃഷ്ണ ജയന്തി ബാലദിനമായ നാളെ തൊടുപുഴയില്‍ 35-ലധികം സ്ഥലങ്ങളില്‍ ഉറിയടിയും ശോഭായാത്രയും നടക്കും. തൊടുപുഴ-കാരിക്കോട് ദേവീക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം, മുതലിയാര്‍മഠം ശ്രീമഹാദേവക്ഷേത്രം, മുതലക്കോടം ശ്രീമഹാദേവക്ഷേത്രം, ആരവല്ലിക്കാവ് ശ്രീഭഗവതി ക്ഷേത്രം, നെല്ലിക്കാവ് ശ്രീഭഗവതിക്ഷേത്രം, മണക്കാട് ശ്രീനരസിംഹ സ്വാമിക്ഷേത്രം, കാഞ്ഞിരംപാറ, ഒളമറ്റം, മലങ്കര കാട്ടോലി, തെക്കുംഭാഗം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, കാപ്പിത്തോട്ടം, പുതുപ്പരിയാരം എന്നിവിടങ്ങളില്‍നിന്നും തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്ര സന്നിധിയിലേക്ക് ശോഭായാത്ര നടക്കും. ശ്രീകൃഷ്ണ ചൈതന്യകഥകളുടെ ദൃശ്യാവിഷ്കാരത്തോടെ വര്‍ണ്ണശബളമായ നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും ശോഭായാത്രക്ക് അകമ്പടിയേകും. ശ്രീകൃഷ്ണ-രാധാ വേഷധാരികളായ നൂറുകണക്കിന് ബാലികാ ബാലന്മാര് തൊടുപുഴ നഗരത്തെ അമ്പാടിയാക്കി മാറ്റുന്ന മഹാശോഭായാത്ര വൈകിട്ട് 5 മണിക്ക് കാരിക്കോട് ദേവീക്ഷേത്രത്തില്‍നിന്നും ആരംഭിച്ച് നഗരം ചുറ്റി മണക്കാട് ജംഗ്ഷന് വഴി 6.45-ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയില്‍ പ്രവേശിക്കും. തുടര്‍ന്ന് കൃഷ്ണതീര്‍ത്ഥം കല്യാണമണ്ഡപത്തില്‍ പ്രസാദവിതരണവും നടക്കും. 6.30-ന് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ വിശേഷാല്‍ ദീപാരാധനയും 7 മണിക്ക് പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ഭക്തിഗാനമേളയും നടക്കും. ശ്രീകൃഷ്ണ ജനനസമയമായ രാത്രി 12-ന് വിശേഷാല്‍ പൂജകളും നടക്കും.
കോലാനി: ചുങ്കം, പാറക്കടവ്, നടുക്കണ്ടം, അഞ്ചപ്പാറ എന്നിവിടങ്ങളില്‍നിന്നും ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ 4 മണിക്ക് ശോഭായാത്ര ആരംഭിച്ച് കോലാനി ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് വിശേഷാല്‍ ദീപാരാധനയും പ്രസാദ വിതരണവും നടക്കും. ആഘോഷങ്ങളുടെ ഭാഗമായി ഉറിയടയും കുട്ടികളുടെ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട് .
മുട്ടം: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടം തയ്യക്കാവ് ദേവീക്ഷേത്രത്തില്‍ നിന്നും വൈകിട്ട് 4.30-ന് നിശ്ചലദൃശ്യങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടിയ ശോഭായാത്ര ആരംഭിച്ച് ടൗണ്‍ ചുറ്റി മുട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും.
കുടയത്തൂര്‍: ബാലഗോകുലങ്ങളുടെയും വിവിധ ക്ഷേത്ര ദേവസ്വങ്ങളുടെയും ആഭിമുഖ്യത്തില്‍ കോളപ്ര ചക്കുളത്തുകാവ് ശ്രീഉമാമഹേശ്വര ക്ഷേത്രത്തില്‍ നിന്നും കുടയത്തൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് മഹാശോഭായാത്ര നടത്തും.
അറക്കുളം: അറക്കുളം മണ്ഡലത്തിലെ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ മൂലമറ്റം ഗണപതി ക്ഷേത്രത്തില്‍നിന്നും അറക്കുളം നെറ്റിക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് ശോഭായാത്ര നടത്തും.
കാപ്പ്: കദളിക്കാട്, നെടുംപാറ മഹാദേവക്ഷേത്രം, മണിയന്തടം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, തലമറ്റം ശ്രീമഹാദേവക്ഷേത്രം, പനയക്കുന്ന് മാട്ടുപാറ എന്നിവിടങ്ങളില്‍നിന്നും 4 മണിക്ക് ശോഭായാത്ര ആരംഭിച്ച് അച്ചന്‍കവല പൂണവത്ത്കാവ്, ചെറായിക്കല്‍ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം എന്നിവിടങ്ങളില്‍നിന്നും ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി കാപ്പ്- കുറിഞ്ഞിലിക്കാട്ട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും.
വഴിത്തല: വഴിത്തല-കൈപ്പിളളിക്കാവ് ദേവീക്ഷേത്രത്തില്‍ നിന്നും വഴിത്തല-പാറേക്കാവ് ദേവീക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ വഴിത്തല തൃക്കൈയ്യില്‍ ശ്രീമഹാദേവക്ഷേത്രത്തില്‍ സമാപിക്കും.
പടി.കോടിക്കുളം: പടി.കോടിക്കുളം ചന്ദ്രപ്പിളളിക്കാവ് ദേവീക്ഷേത്രം, ഏഴല്ലൂര്‍ ധര്‍മ്മശാസ്താക്ഷേത്രം, പാറപ്പുഴ മഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ കുളത്തിങ്കല്‍ കവലയില്‍ സംഗമിച്ച് മഹാശോഭായാത്രയായി പടി. കോടിക്കുളം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് വിശേഷാല്‍ ദീപാരാധനയും നടക്കും.
വണ്ണപ്പുറം: വണ്ണപ്പുറം പ്ലാന്റേഷന് ഗുരുമന്ദിരത്തില്‍നിന്നും, കാളിയാര്‍, ഒടിയപാറ, വെണ്മറ്റം, ദര്‍ഭത്തൊട്ടി, മുട്ടുകണ്ടം, ചീങ്കല്‍സിറ്റി, നിരപ്പുപാറ എന്നിവിടങ്ങളില്‍നിന്നും 2 മണിക്ക് ശോഭായാത്ര ആരംഭിച്ച് 4 മണിക്ക് വണ്ണപ്പുറം ഗുരുമന്ദിരത്തില്‍ സംഗമിച്ച് കാഞ്ഞിരക്കാട്ട് ശ്രീമഹാദേവ ക്ഷേത്രം വഴി വണ്ണപ്പുറം തെക്കേച്ചിറ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കുകയും തുടര്‍ന്ന് ഉറിയടി, പ്രസാദവിതരണം, കുട്ടികളുടെ കലാമത്സരങ്ങള്‍ എന്നിവയും നടക്കും.
പുറപ്പുഴ: പുറപ്പുഴ-പുതുച്ചിറക്കാവ് ദേവീക്ഷേത്രത്തില്‍നിന്നും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ശോഭായാത്ര തറവട്ടം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. പ്രസാദവിതരണവും വിശേഷാല്‍ ദീപാരാധനയും നടക്കും.
അരിക്കുഴ: അരിക്കുഴ ഇടാട്ടുകുന്ന് ഭഗവതി ക്ഷേത്രത്തില്‍നിന്നും ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്ര മൂഴിക്കല്ക്കാവ് ദേവീക്ഷേത്രം വഴി കൊട്ടാറ്റ് വിഷ്ണുവണ്ണവര് മഹാദേവക്ഷേത്രത്തില്‍ സമാപിക്കും
ഉടുമ്പന്നൂര്‍: ഉടുമ്പന്നൂര്‍, മറുക്, പാറേക്കാവ് ദേവീക്ഷേത്രം, അമയപ്ര ശ്രീമഹാദേവക്ഷേത്രം, തട്ടക്കുഴ ശ്രീമഹാദേവ ധര്‍മ്മശാസ്താ ക്ഷേത്രം, മലയിഞ്ചി പാറയില്‍ ക്ഷേത്രം, എന്നിവിടങ്ങളില്‍നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ 5 മണിക്ക് ഉടുമ്പന്നൂര്‍ തൃക്കയില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് പ്രസാദ വിതരണവും ഉറിയടിയും വിവിധ മത്സര പരിപാടികളുടെ സമ്മാനദാനവും സാംസ്കാരിക സമ്മേളനവും നടക്കും.
ഏഴല്ലൂര്‍: ഏഴല്ലൂര്‍ പ്ലാന്റേഷന് ശ്രീമഹാദേവ ക്ഷേത്രത്തില്‍നിന്നും മലയിന്ക്കാവ് ഭഗവതിക്ഷേത്രം, പൈയ്യാവ് ഹനുമാന് ക്ഷേത്രം, പ്ലാന്റേഷന് ശ്രീഭുവനേശ്വരി ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നും ഉമാമഹേശ്വര ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്ര ദേവസ്വങ്ങളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ശോഭായാത്രകള്‍ 6.30-ന് കല്ലൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ എത്തിച്ചേരും.
തുടര്‍ന്ന് വിശേഷാല്‍ ദീപാരാധന, ഉറിയടി, അന്നദാനം എന്നിവയും നടക്കും.
കുമാരമംഗലം: വളളിയാനിക്കാട്ട് ശ്രീഭഗവതി ക്ഷേത്രത്തില്‍നിന്നും പെരുമ്പിളളിച്ചിറ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് മഹാശോഭായാത്രയും ഉറിയടിയും പ്രസാദവിതരണവും നടക്കും. ഇവയാണ് പ്രധാന പരിപാടികള്‍.
കാപ്പ് : കുറിഞ്ഞിലിക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ 5ന് ശ്രീകൃഷ്ണജയന്തി ആഘോഷിക്കും. രാവിലെ 6ന് ഗണപതിഹോമം, ഉഷപൂജ എന്നിവ നടക്കും. വൈകിട്ട് 5ന് കാപ്പ് ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്ര ഭരണസമിതികളുടേയും ഹൈന്ദവ സംഘടനകളുടേയും സംയുക്ത ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ശോഭയാത്ര കുറിഞ്ഞിലിക്കാട്ട് ക്ഷേത്രത്തില്‍ സമാപിക്കും. 6.30ന് ദീപാരാധന, 7ന് പ്രസാദഊട്ട്, 12ന് ശ്രീകൃഷ്ണ അവതാരപൂജ, വലിയകാണിയ്ക്ക എന്നിവ നടക്കും.
മണക്കാട് : മണക്കാട് നരസിംഹസ്വാമി ക്ഷേത്രത്തില്‍ വൈകിട്ട് 3.30ന് ഉറിയടി, പ്രസാദവിതരണം, 4ന് ശോഭായാത്ര, 4.30ന് മണക്കാട് കവലയില്‍ സ്വീകരണം ഉറിയടി എന്നിവ നടക്കും.
അടിമാലി : ആയിരമേക്കര്‍ കല്ലമ്പലം ദേവീ-അയ്യപ്പ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുബന്ധിച്ച് ശിവജി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭയാത്ര നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന ശോഭയാത്രകൂമ്പന്പാറ ശിവക്ഷേത്രത്തിലെത്തി കൈവല്യാനന്ദപുരം സുബ്രഹ്മണ്യക്ഷേത്രത്തില്‍ സമാപിക്കും. മാങ്കടവ് ദേവീക്ഷേത്രത്തിലെ ശ്രീകൃഷ്ണജയന്തി ശോഭയാത്ര രാവിലെ 9.30ന് ആരംഭിക്കും. ഉച്ചയ്ക്ക് പ്രസാദഊട്ടും നടക്കും.
ഏലപ്പാറ : ഏലപ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 10ന് ഘോഷയാത്ര ആരംഭിക്കും. ഉച്ചയ്ക്ക് 1ന് അഷ്ടമിരോഹിണി സദ്യ, 2ന് ഏലപ്പാറ ബസ് സ്റ്റാന്‍ഡില്‍ ഉറിയടി, രാത്രി 12ന് അവതാരപൂജ എന്നിവ നടക്കും.
കട്ടപ്പന : നാളെ വൈകുന്നരം പാറക്കടവ്,അമ്പലക്കവല,വലിയകണ്ടം,വെള്ളയാംകുടി,പേഴുംകവല തുടങ്ങിയ സ്ഥലങ്ങളിലെ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിലുള്ള ശോഭായാത്രകള്‍ കട്ടപ്പന ടി.ബി.ജംഗ്ഷനില്‍ സംഗമിക്കും തുടര്‍ന്ന് നടക്കുന്ന മഹാശോഭായാത്ര അമ്പാടിക്കവല ലക്ഷ്മിനാരായണ ക്ഷേത്രാംഗണത്തില്‍ സമാപിക്കും. തുടര്‍ന്ന് ഉറിയടിയും പ്രസാദവിതരണവും നടക്കുമെന്ന് താലൂക്ക് ആഘോഷപ്രമുഖ് ടി.പി.സഹദേവന്,കട്ടപ്പന ടൗണ്‍ ആഘോഷപ്രമുഖ് ബിനു മോഹന്‍ എന്നിവര്‍ അറിയിച്ചു.
രാവിലെ 10.30ന് ശാന്തിഗ്രാമില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര 12 മണിയോടെ ഇരട്ടയാറ്റില്‍ സമാപിക്കും.പുളിയന്മല,ഭജനമഠം,എന്നിവടങ്ങളില്‍ വൈകിട്ട് 5മണിക്ക് ശോഭായാത്രകള്‍ നടക്കും.തങ്കമണിയില്‍നിന്നും 5മണിക്ക് ആരംഭിക്കുന്ന ശോഭായത്രകള്‍ 6മണിക്ക് അയ്യപ്പക്ഷേത്രത്തില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: