ഇടുക്കി : ജില്ലയില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനക്കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. കഴിഞ്ഞ ഏഴ് മാസത്തിനിടെ 58 കുരുന്നുകളാണ് പീഡനത്തിന് വിധേയമായത്. 2015 ജനുവരി മുതല്‍ യാഥാക്രമം 5, 15, 12, 7, 4, 7, 8, എന്നിങ്ങനെയാണ് കേസുകളുടെ കണക്ക്. സംസ്ഥാന ക്രൈം റെക്കോഡ് ബ്യൂറോയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടികളുടെ ഇടയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനാലാണ് പീഡനവിവരങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ടാകാന്‍ കാരണം. പോലീസ് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ മിക്കതും ചൈല്‍ഡ് ലൈനിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് എടുത്തിട്ടുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: