തൊടുപുഴ : ഇളംദേശം ക്ഷേത്രത്തില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. ക്ഷേത്രത്തിലെ നാഗവിഗ്രഹത്തിന് സമീപം വച്ചിരുന്ന നിലവിളക്കുകള്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയ ഭാരവാഹിയാണ് വിളക്കുകള്‍ തകര്‍ന്ന് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ കാഞ്ഞാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കുറച്ചുദിവസം മുന്‍പ് ക്ഷേത്രത്തിന് സമീപത്തുകൂടിയുള്ള വഴി ക്ഷേത്ര ഭാരവാഹികള്‍ അടച്ചിരുന്നു. ഇതിന് പ്രതികാരമായിട്ടാണോ അക്രമം നടത്തിയതെന്ന് സംശയമുണ്ട്. അക്രമത്തിന് നേതൃത്വം കൊടുത്തവരെ ഉടന്‍ പിടികൂടണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എസ്. പത്മഭൂഷണ്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: