ഏലപ്പാറ : മാവേലി സ്റ്റോര്‍ മാനേജരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയടക്കം അഞ്ച് പേര്‍ക്കെതിരെ പീരുമേട് പോലീസ് കേസെടുത്തു. സിപിഎം ഏലപ്പാറ ലോക്കല്‍ സെക്രട്ടറി വിജയനുള്പ്പെടെയുള്ളവര്ക്കെതിരെയാണ് കേസ്. ഏലപ്പാറ മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന മാവേലി സ്റ്റോര്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പം ചെന്നെത്താവുന്ന സ്ഥലത്തേയ്ക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സിപിഎമ്മുകാര്‍ സമരവുമായി എത്തിയത്. സമരത്തിന്റെ മറവില്‍ ഉദ്ദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് എല്ലാവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. സിപിഎമ്മുകാരെ അറസ്റ്റു ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. ആറുമാസം മുമ്പ് പീരുമേട് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന വര്‍ഗ്ഗീസിനെ സിപിഎമ്മുകാര്‍ ആക്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: