തൊടുപുഴ : കേരളത്തിലെമ്പാടും ബിജെപി ശക്തമായ വേരോട്ടം നടത്തുന്നതില്‍ സിപിഎമ്മിന് വിഭ്രാന്തി പിടിപെട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി രമേശ് അഭിപ്രായപ്പെട്ടു. തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പൊതുയോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ വളര്‍ച്ചയെ വാള്മുനയിലൂടെ തടയാനാണ് സിപിഎം ശ്രമിക്കുന്നത്. സംസ്ഥാനത്തെമ്പാടും നടത്തുന്ന മാര്‍ക്സിസ്റ്റ് തേര്‍വാഴ്ച ഇതിന് ഉദാഹരണമാണ്. കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടിക്കാരും സിപിഎമ്മിന്റെ ഫാസിസത്തിന് ഇരയായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഫാസിസമാണ് തൊടുപുഴയിലും സിപിഎം നടപ്പാക്കിയത്. രക്ഷാബന്ധന് ഉത്സവവുമായി ബന്ധപ്പെട്ട് സമ്പര്‍ക്കത്തിന് പോയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഇരുളിന്റെ മറവില്‍ പതിയിരുന്ന സിപിഎം ക്രിമിനലുകള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സമാധാനം പുലര്‍ന്നിരുന്ന തൊടുപുഴ നഗരത്തെ അശാന്തിയിലേക്ക് തള്ളിവിട്ടത് എന്തിനാണെന്ന് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ വ്യക്തമാക്കണമെന്ന് എം.ടി രമേശ് ആവശ്യപ്പെട്ടു. യോഗത്തില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടന സെക്രട്ടറി കാ.ഭാ. സുരേന്ദ്രന് പ്രസംഗിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് പി.എ വേലുക്കുട്ടന്, ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് പി.ആര് ഹരിദാസ്, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എസ്. പത്മഭൂഷണ്‍, ബിഎംഎസ് ജില്ല സെക്രട്ടറി സിബി വര്‍ഗീസ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ബിനു ജെ കൈമള്‍, നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ് അജി, ബിജെപി സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് അറയ്ക്കല്‍,മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ റ്റി.എസ് രാജന്, രാജശേഖരന്, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് എസ്. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. സിപിഎമ്മിന്റെ ജനാധിപത്യ കശാപ്പിനെതിരെ നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ നൂറുകണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: