കൊച്ചി: ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഫെഡറല്‍ ബാങ്ക് എടിഎമ്മുകളില്‍ എടിഎം കാര്‍ഡുപയോഗിച്ച് ഫണ്ട് കൈമാറ്റത്തിനുള്ള സൗകര്യം അവതരിപ്പിച്ചു. സി 2 സി എന്ന ചുരുക്കപേരിലറിയപ്പെടുന്ന കാര്‍ഡ് ടു കാര്‍ഡ് എന്ന സൗകര്യം ഉപയോഗിച്ച് ഫെഡറല്‍ ബാങ്ക് കാര്‍ഡുകളും ഈ സൗകര്യം നല്കുന്ന മറ്റ് 11 ബാങ്കുകളുടെ കാര്‍ഡുകളും തമ്മിലാണ് ഫണ്ട് കൈമാറ്റം നടത്താനാവുക.
ഫെഡറല്‍ ബാങ്കിന്റെ എടിഎം ഉപയോഗിച്ച് ഉപഭോക്താവിന് ബെനിഫിഷ്യറിയുടെ 16 അക്ക ഡെബിറ്റ് കാര്‍ഡ് നമ്പറും കൈമാറാനുള്ള തുകയും ടൈപ്പ് ചെയ്ത് ഫണ്ട് കൈമാറാന്‍ സാധിക്കും.
ആര്‍ബിഐ മാനദണ്ഡങ്ങളനുസരിച്ച് സി 2 സി യിലൂടെ ഒരു കാര്‍ഡ് ഉപയോഗിച്ച് ഒരു ദിവസം ഏറ്റവും കൂടിയത് 5000 രൂപയും ഒരു മാസം പരമാവധി 25000 രൂപയും കൈമാറാവുന്നതാണ്.
നാട്ടിന് പുറങ്ങളില്‍ പകിടകളി സജീവം
പ്രതികരിക്കാൻ ഇവിടെ എഴുതുക: