ന്യൂദല്‍ഹി : ഭാരതത്തിന്റെ മെയ്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്മാര്‍ട് സിറ്റി തുടങ്ങിയ പദ്ധതികളില്‍ ഭാഗമാകാന്‍ താത്പ്പര്യമുണ്ടെന്ന് യുഎഇ. ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാകുന്ന പദ്ധതികളില്‍ നിക്ഷേപം നടത്താനാണ് യുഎഇ താത്പ്പര്യപ്പെടുന്നതെന്ന് യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സെയ്ദ് അല്‍ നഹ്യാന് അറിയിച്ചു.
രാജ്യത്തിന്റെ ആന്തരികഘടനയ്ക്കനുസൃതമായാണ് വാണിജ്യ വ്യവസായ മേഖലകള്‍ വളര്‍ച്ച നേടുന്നത്. ഭാരതത്തിന്റെ സാമ്പത്തിക മേഖലയില്‍ മാറ്റങ്ങള്‍ വഴിവെയ്ക്കുന്ന പദ്ധതികളാണ് മെയ്ക് ഇന്‍ ഇന്ത്യ, സ്മാര്‍ട് സിറ്റി, ഡിജിറ്റല്‍ ഇന്ത്യ എന്നീ പദ്ധതികള്‍. ഇവയുടെ ഭാഗമാകാന്‍ യുഎഇക്ക് താത്പ്പര്യപ്പെടുന്നുണ്ട്. വികസന പദ്ധതികളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നത് തന്ത്ര പ്രധാനമായ മാറ്റങ്ങള്‍ക്കിടവരുത്തും.
യുഎഇയുടെ കാര്യക്ഷമതയ്ക്ക് ദുബായ് പോര്‍ട്്സ് വേള്‍ഡ് ഉത്തമ ഉദാഹരണമാണ്.
അതേസമയം വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഭാരതവും യുഎഇയും തമ്മിലുള്ള വ്യാപാരങ്ങളില്‍ 50മുതല്‍ 60 ശതമാനം വരെ വളര്‍ച്ച നേടാന്‍ സാധ്യതയുണ്ട്.
ലോകത്തിലെ ഒട്ടുമിക്ക നഗരങ്ങളുമായും യുഎഇ ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. നിക്ഷേപം നടത്താനുള്ള യുഎഇയുടെ താത്പ്പര്യം അംഗീകരിക്കുകയാണെങ്കില്‍ ഭാരതവും ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള വ്യാപാര വാണിജ്യ ബന്ധത്തേയും അത് അനുകൂലമായി ബാധിക്കുമെന്നും നഹ്യാന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: