കടമ്പഴിപ്പുറം: പാളമല ആദിവാസി കോളനിയിലെ ഒമ്പത് കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നിഷേധിച്ചതായി പരാതി. എല്ലാ ആദിവാസികള്‍ക്കും ഓണക്കിറ്റ് നല്‍കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ തങ്ങളെ കബളിപ്പിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. എഎവൈ ( അന്ത്യോദയ അന്ന യോജന) വിഭാഗത്തില്‍പ്പെടുന്ന 9 കുടുംബങ്ങളാണ് ഇവിടെയുള്ളത്. കോളനിവാസികളുടെ ക്ഷേമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകനായ വിശ്വനാഥന് ഉത്രാടദിനത്തിനു മുമ്പേ സിവില്‍ സപ്ലൈ ഓഫീസറെയും ട്രൈബല്‍ ഓഫീസറെയും ഇതു സംബന്ധിച്ച് ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും ഇതിനുള്ള അവസരം കഴിഞ്ഞതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം വരെ ഓണത്തിന് തങ്ങള്‍ക്ക് നല്കിവന്നിരുന്ന സഹായ വിതരണം ചെയ്യാതിരുന്ന നടപടി നീതി നിഷേധമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: