പാലക്കാട്: സുവര്‍ണ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി വിശ്വഹിന്ദുപരിഷത്ത് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, മഹാത്മ അയ്യങ്കാളി എന്നിവരുടെ ജന്മദിനം ആചാര്യത്രയജയന്തിയായി ആഘോഷിക്കുന്നു. ഇതോടനുബന്ധിച്ചുള്ള വിശദീകരണ പൊതുയോഗം ഇന്നു വൈകീട്ട് അഞ്ചിന് സ്റ്റേഡിയം ബസ് സ്റ്റാന്റില്‍ നടക്കും. വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്.കുമാര്‍, ജില്ലാ പ്രസിഡന്റ് പി.സതീഷ് മേനോന്,വിഭാഗ് സെക്രട്ടറി എ.സി.ചെന്താമരാക്ഷന്, സെക്രട്ടറി പി.ആര്.കൃഷ്ണന്‍കുട്ടി, ഇന്ദിര ഉണ്ണികൃഷ്ണന്, ശിവന്‍കുട്ടി, വി.ഗോപിനാഥ്, ഡോ.വിജയലക്ഷ്മി തുടങ്ങി വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: