പാലക്കാട്: തൊഴിലാളി സംഘടനകള്‍ നടത്തിയ പണിമുടക്കില്‍ ജനജീവിതം ദുസ്സഹമായി. വാഹനഗതാഗതം മുടങ്ങിയത് ദീര്‍ഘദൂര യാ്രതക്കാരെയും അന്യ സംസ്ഥാനത്തു നിന്നെത്തിയവരേയും ദുരിതത്തിലാക്കി. പ്രത്യേകിച്ചും അതിരാവിലെ ട്രെയിനുകളില്വന്നിറങ്ങിയ യാത്രക്കാര്‍.
ഹോട്ടലുകളുള്പ്പടെയുള്ള ഷോപ്പുകളും തുറന്നുപ്രവര്ത്തിക്കാതിരുന്നതിനാല് ദുരിതം ഇരട്ടിയായി. റെയില്‍വേ സ്റ്റേഷനിലെത്തിയ യാത്രക്കാരെ സഹായിക്കാന്‍ പോലീസ് നാമമാത്രമായ വാഹന സൗകര്യമേര്‍പ്പെടുത്തിയിരുന്നു. സ്വകാര്യവാഹനങ്ങള്‍മാത്രമാണ് നിരത്തിലിറങ്ങി. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യബസുകളും സര്‍വീസ് നടത്തിയില്ല. ടാക്സി സര്‍വീസുകളും സര്‍വീസ് നിര്‍ത്തിവച്ചു. എന്നിട്ടും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മറ്റു സ്വകാര്യ-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പകുതിയോളം ജീവനക്കാര്‍ ഹാജര്‍ രേഖപ്പെടുത്തി.
നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രത്യേകം പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. മറ്റു സംരക്ഷണമാര്‍ഗങ്ങളും സ്വീകരിച്ചിരുന്നു. ആശുപത്രി, പാല്, പത്രം എന്നീ അവശ്യസര്വീസുകള്മാത്രമാണ് ഒഴിവാക്കിയിരുന്നത്. പണിമുടക്ക് നടത്തിയ സഘടനകളുടെ ആഭിമുഖ്യത്തില്‍ ഇന്നലെ ടൗണിലും മറ്റു പ്രദേശങ്ങളിലും റാലികളും പ്രതിഷേധപ്രകടനങ്ങളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: