നെന്മാറ: യുവതികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ഇടിച്ചു വീഴ്ത്തി രണ്ട് പവന് കവര്‍ന്നു. അയിലൂര്‍ അരിയക്കോട് ബിന്ദു(38), ബിജിത (34)എന്നിവര്‍ സഞ്ചരിച്ച സ്കൂട്ടറാണ് ഇടിച്ചു വീഴ്ത്തിയത്. ഇന്നലെ വൈകുന്നേരം എന്‍.എസ്.കോളേജിനു സമീപത്താണ് സംഭവം.
വീണുകിടന്ന യുവതിയുടെ രണ്ട് പവന്റെ മാല കവര്‍ന്ന യുവാവ് മറ്റൊരു മാല കവരാനുള്ള ശ്രമിക്കുന്നതിനിടയില്‍ മറ്റൊരു കാര്‍ അടുത്തെത്തിയതോടെ ബൈക്കില്‍ കടന്നുകളഞ്ഞു. പ്രതിക്കാനായി പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തില്‍ സ്കൂട്ടര്‍ യാത്രികര്‍ക്ക് സാരമായി പരുക്കേറ്റു. ഇരുവരും പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: