ചെര്‍പ്പുളശ്ശേരി: നെല്ലായ പാലം ഒരു കോടി രൂപ ചെലവില്‍ നാല് മാസത്തിനകം പുതുക്കിപ്പണിയാന്‍ തീരുമാനം. ഇതുസംബന്ധിച്ച് കെ.എസ്. സലീഖ എംഎല്‍എ ചെര്‍പ്പുളശ്ശേരിയില്‍ വിളിച്ചുകൂട്ടിയ യോഗത്തിലാണ് പൊതുമരാമത്ത് നിരത്തുവിഭാഗം പാലക്കാട് എക്സി. എന്‍ജിനിയര്‍ എം. അശോക് കുമാര്‍ അറിയിച്ചത്. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചുകഴിഞ്ഞ പാലത്തിന്റെ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ ഒരു മാസത്തിനകം പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കും.
പള്ളിപ്പടി മുതല്‍ അത്തിക്കുറുശ്ശി കയറ്റം വരെ റോഡ് ഉയര്‍ത്തി പത്തര മീറ്റര്‍ വീതിയിലാണ് പാലം നിര്‍മിക്കുക. ഇരുഭാഗങ്ങളിലും ഒന്നരമീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ടാക്കും. ആഗസ്ത് അഞ്ചിനാണ് പാലം തകര്‍ന്നത്. തകര്‍ന്ന പാലത്തിന് സമാന്തരമായി നിര്‍മിച്ച താത്കാലിക പാലം ബലപ്പെടുത്തുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും പോലീസിനെ നിയോഗിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: