കോഴിക്കോട്: സാമ്പത്തിക തടസ്സത്തിന്റെ പേരില്‍ സംസ്കരിക്കാതെ കോഴിക്കോട് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന അനാഥ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ എസ്എന്‍ഡിപി യോഗം മുന്നോട്ട് വന്നു.
പത്ത് മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ ആരും ഏറ്റെടുത്ത് സംസ്കരിക്കപ്പെടാതെ കിടക്കുകയാണെന്ന വാര്‍ത്തകര്‍ പുറത്തുവന്നിരുന്നു. കോര്‍പ്പറേഷന്റെ അനാസ്ഥയാണ് ഈ സ്ഥിതിവരുത്തിവെച്ചത്. അനാഥശവങ്ങള്‍ മറവു ചെയ്തതിന്റെ കുടിശ്ശിക ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്കാന് തയ്യാറാകാത്തത് കൊണ്ടാണ് കോര്‍പ്പറേഷനിലെ ആരോഗ്യ വിഭാഗം ജീവനക്കാര്‍ അനാഥ ശവങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത്. ആംബുലന്‍സ് വാടക, ശ്മശാനത്തിലെ ചെലവ് എന്നിവയാണ് ശവസംസ്കാരത്തിനുള്ള ആകെ ചെലവ്. എന്നാല്‍ ഇതിന് ചെലവഴിക്കാന്‍ കോര്‍പ്പറേഷന്റെ കൈയ്യില്‍ പണമില്ലെങ്കില്‍ ഇതിന്റെ ചെലവ് ഏറ്റെടുക്കാന്‍ കോഴിക്കോട് എസ്എന്‍ഡിപി യൂണിയന് തയാറാണെന്ന് ഭാരവാഹികള്‍ ടി ഷനൂബും സി.സുധീഷും അറിയിച്ചു. കോര്‍പ്പറേഷന്റെ സാമ്പത്തിക പ്രതിസന്ധി കാരണം മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ കിടക്കുകയാണെന്ന വാര്‍ത്ത മനുഷ്യമന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: