കോഴിക്കോട്: സാന്റോസ് കുന്ദമംഗലം സ്പോര്‍ട്സ് ക്ലബ്ബിന്റെ ഫുട്ബാള്‍ സെലക്ഷന് ട്രയല്‍സ് ഈ മാസം 4 ന് വൈകീട്ട് നാല് മണിയ്ക്ക് കുന്ദമംഗലം ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. 1999 ജനുവരി ഒന്ന് മുതല്‍ 2000 ഡിസംബര്‍ 31 വരെ ജനിച്ച കളിക്കാര്ക്കായാണ് സെലക്ഷന് ട്രയല്‍സ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്ന കളിക്കാര്‍ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരേണ്ടതാണെന്ന് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. ഫോണ്‍; 9447752020.
പ്രതികരിക്കാൻ ഇവിടെ എഴുതുക: