കോഴിക്കോട്: ലോക സമാധാനത്തിന് മനഃശാന്തി കൈവരിക്കുകയാണ് വേണ്ടതെന്ന് ബ്രഹ്മകുമാരീസ് മീഡീയ ഇന്‍ ചാര്‍ജ് ബി.കെ. കരുണ പറഞ്ഞു. ബ്രഹ്മകുമാരീസ് കോഴിക്കോട് കേന്ദ്രത്തില്‍ പീസ് ഓഫ് മൈന്‍ഡ് ചാനല്‍ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധത്തിന്റെ തുടക്കം മനുഷ്യഹൃദയത്തില്‍ നിന്നാണ്. സമാധാനവും ഹൃദയത്തില്‍ നിന്നു തന്നെയാണുണ്ടാവേണ്ടത്. രാജയോഗാനുഷ്ഠാനം കൊണ്ട് മനഃശാന്തി കൈവരിക്കാനാകും. അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ യഥാര്‍ത്ഥ മൂല്യങ്ങള്‍ പ്രചരിപ്പിക്കപ്പെടണം. സാമൂഹ്യമാറ്റം സര്‍ക്കാരില്‍ നിന്നുണ്ടാവേണ്ടതല്ല. സമൂഹത്തില്‍ നിന്നാണുണ്ടാവേണ്ടത്.
മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനാകും. ബ്രഹ്മകുമാരീസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ചാനല്‍ മൂല്യങ്ങള്‍ നില നിര്‍ത്തുന്നതിനാണ് മുഖ്യ പരിഗണന. അത് പരസ്യങ്ങളില്ലാതെയാണ് നടത്തിക്കൊണ്ടുപോകുന്നത്. ലോകത്തിന്റെ നാനാ ഭാഗത്തുള്ള 8500 കേന്ദ്രങ്ങള്‍ക്ക് കീഴില്‍ 10 ലക്ഷം കുടുംബങ്ങളുടെ സമര്‍പ്പണമാണ് അതിന്റെ മൂലധനം. ഒരു കുടുംബത്തിന് ഒരു ചാനല്‍ നടത്താമെങ്കില്‍ ഇത്രയും കുടുംബങ്ങള്‍ക്ക് അത് നടത്തിക്കൊണ്ടുപോകാം- അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളിലും സ്റ്റുഡിയോ ആരംഭിക്കുമെന്ന് ബ്രഹ്മകുമാരി ഷീബ പറഞ്ഞു. ഡോ. അനില്‍കുമാര്‍ ബി. കെ. സ്വാഗതവും ബി.കെ. ഷീബ നന്ദിയും പറഞ്ഞു.
പീസ് ഓഫ് മൈന്‍ഡ് ചാനലിലൂടെ അരമണിക്കൂര്‍ മലയാളം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: