കോഴിക്കോട്: രാജ്യത്ത് നടപ്പായിക്കൊണ്ടിരിക്കുന്ന വികസന പ്രക്രിയയെ അട്ടിമറിക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും പരിശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗംവും ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍നഗര്‍ എംപിയുമായ ശരത് ത്രിപാഠി പറഞ്ഞു. ഒളവണ്ണ പഞ്ചായത്തിലെ മാത്തറയില്‍ ബിജെപി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുര്‍ബലനായ പ്രധാനമന്ത്രിയും പിന്‍സീറ്റ് ഭരണം നടത്തുന്ന സോണിയയും എന്ന ജനാധിപത്യത്തിന്റെ ലജ്ജാവഹമായ അവസ്ഥക്കാണ് ഭാരതത്തില്‍ അന്ത്യം കുറിച്ചിരിക്കുന്നത്. കഴിവുറ്റ ഒരു പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിപ്ലവകരമായ വികസന മുന്നേറ്റമാണ് രാജ്യത്ത് നടക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ നവീന പദ്ധതികള്‍, വിവിധ ജനക്ഷേമകരമായ പെന്‍ഷനുകള്‍, തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികള്‍ രാജ്യത്ത് പുതിയ ഉണര്‍വാണ് നല്‍കിയത്.
ടൂറിസം മേഖലയില്‍ മാത്രം രണ്ട് ശതമാനത്തില്‍ നിന്നും 5.7 ശതമാനത്തിലേക്ക് വളര്‍ച്ചനിരക്ക് ഉയര്‍ന്നു. ടൂറിസം മേഖലയുടെ വളര്‍ച്ചയില്‍ കേരളത്തിനും നല്ല മുന്നേറ്റമുണ്ടാക്കാനാകും. എന്നാല്‍ ഇരുമുന്നണികളിലെയും എംപി മാര്‍ക്ക് സംസ്ഥാന താല്‍പ്പര്യത്തേക്കാള്‍ രാഷ്ട്രീയ താല്‍പ്പര്യം മാത്രമാണുള്ളത് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് അക്രമത്തെ തടയാന്‍ ഭാരതത്തിലെ ബിജെപി പ്രസ്ഥാനം ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
214 ബിജെപി എംപി മാരും ഒറ്റക്കെട്ടായി കേരളത്തിനൊപ്പമുണ്ട്. പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിക്കും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ശ്രീകൃഷ്ണജയന്തി ആഘോഷം അട്ടിമറിക്കാനുള്ള സിപിഎം ശ്രമത്തിന് അവര്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് തുടര്‍ന്ന് സംസാരിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ടി. വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ. കെ.പി. പ്രകാശ് ബാബു, കെ. ടി. വിപിന്‍, എന്നിവര്‍ സംസാരിച്ചു. പി. രഘുനാഥ്, അഡ്വ. വി.പി. ശ്രീപത്മനാഭന്, എം.സി. ശശീന്ദ്രന്, ടി. ചക്രായുധന്‍, എം.ശിവദാസന്‍, മോഹനന്, എം. സുരേഷ്, കെ. ബബീഷ് പി. സുരേന്ദന്, കെ.പി. സനല്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
ബേപ്പൂര്‍: നടുവട്ടത്ത് നടന്ന പൊതുയോഗത്തില്‍ സ്മിജിത്ത് കാളക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്, അഡ്വ. വി. പി. ശ്രീപത്മനാഭന്, സംസ്ഥാന സെക്രട്ടറി വി.വി. രാജന്, ശശീന്ദ്രന് എം.സി, അഷിനു പി, എ. സിദ്ധാര്ത്ഥന്, രഗീഷ് തറയില്‍ കെ.പി. വേലായുധന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: