പാലക്കാട്: അടുത്ത ഒരാഴ്ചയ്ക്കകം മഴയോ കനാല്‍വെള്ളമോ എത്തുന്നില്ലെങ്കില്‍ ഒന്നാംവിള നെല്‍ക്കൃഷിയുടെ ഉത്പാദനം ലക്ഷ്യംകാണില്ലെന്ന് കര്‍ഷകര്‍. സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ നെല്‍ക്കൃഷിചെയ്യുന്ന പാലക്കാട്ടെ ഉത്പാദനക്കുറവ് സംസ്ഥാനത്തെ മൊത്തം കാര്‍ഷികോത്പാദനത്തെ ബാധിക്കും.
ഒന്നാംവിളയെ അപേക്ഷിച്ച് രണ്ടാംവിളയ്ക്കാണ് ജില്ലയില്‍ കൂടുതല്‍സ്ഥലത്ത് കൃഷിയിറക്കുക. എന്നാല്‍, ഇത്തവണ മാറിമറിഞ്ഞ കാലവര്‍ഷത്തെത്തുടര്‍ന്ന് കഴിഞ്ഞ തവണത്തേതിലും കുറഞ്ഞ സ്ഥലത്തുമാത്രമാണ് ഒന്നാംവിള ഇറക്കിയിട്ടുള്ളത്. കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് 2015-16വര്‍ഷത്തില്‍ ഒന്നാംവിളയ്ക്ക് 34,946.28 ഹെക്ടറിലാണ് കൃഷിയിറക്കിയിട്ടുള്ളത്. വിതച്ചത് നശിച്ചതും നടീലിന് വെള്ളം കിട്ടാത്തതുംമൂലം ഇതിലെ ചെറിയൊരുപങ്ക് സ്ഥലത്ത് ഇത്തവണ നെല്‍ക്കൃഷിയില്ല. ഇതിനുപുറമെ മഴയില്ലെങ്കില്‍ ജലസേചനസൗകര്യമില്ലാത്ത സ്ഥലത്ത് രണ്ടാംവിള ഇറക്കാനാവില്ലെന്ന സ്ഥിതിയും നിലനില്ക്കുന്നു.
2005-06ലെ കണക്കനുസരിച്ച് ഒന്നാംവിളയ്ക്ക് 49,411 ഹെക്ടറും രണ്ടാംവിളയ്ക്ക് 64,190 ഹെക്ടറും ഉള്‍പ്പെടെ 1,13,601 ഹെക്ടറിലാണ് നെല്‍ക്കൃഷി ഉണ്ടായിരുന്നത്. 2014-15 സാമ്പത്തികവര്‍ഷം ഒന്നാംവിളയ്ക്ക് 38,850 ഹെക്ടറും രണ്ടാം വിളയ്ക്ക് 43,723 ഹെക്ടറും ഉള്‍പ്പെടെ 82,573 ഹെക്ടറായി ചുരുങ്ങിയ. നെല്ലിന്റെ ഉത്പാദനം കുറയുന്നത് ജില്ലയിലെ പ്രധാന കാര്‍ഷികവരുമാനത്തില്‍ കുറവുണ്ടാക്കും.
അതിനിടെ സപ്ലൈകോയുടെ താങ്ങുവില നെല്ലുസംഭരണം ഒക്ടോബര്‍ ഒന്നിന് തുടങ്ങും. കേന്ദ്രം താങ്ങുവില ഉയര്‍ത്തിയിട്ടും കേരളം ഉയര്‍ത്താത്തതില്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. എങ്കിലും രജിസ്ട്രേഷന് പുരോഗമിക്കയാണെന്ന് സപ്ലൈകോ പറയുന്നു. സംസ്ഥാനത്ത് ഇതുവരെ 41,535 കര്‍ഷകര്‍ സപ്ലൈകോയില്‍ രജിസ്റ്റര്‍ചെയ്തു. ഏറ്റവും കൂടുതല്‍ നെല്ല് ഉത്പാദിപ്പിക്കുന്ന പാലക്കാട് ജില്ലയില്‍ മാത്രം 28,193 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കിലോഗ്രാമിന് 19 രൂപയ്ക്കാണ് സപ്ലൈകോ കര്‍ഷകരില്‍നിന്ന് െനല്ലെടുക്കുന്നത്. രണ്ടുതവണയായി കേന്ദം നെല്ലിന്റെ സംഭരണവില കിലോഗ്രാമിന് ഒരുരൂപ പത്തുപൈസ ഉയര്‍ത്തിയത് പരിഗണിച്ച് സംസ്ഥാനവും ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: