കോഴിക്കോട്: കെഎസ്യുഡിപി പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഡ്രെയിനേജ് പണി ആരംഭിക്കുന്നതിന്റെ ഭാഗമായി നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. ആദ്യഘട്ടമെന്ന നിലയില്‍ സ്റ്റേഡിയം ജംഗ്ഷനില്‍ നിന്നും പൂന്താനം ഭാഗത്തേക്കുള്ള റോഡില്‍ ഓവുചാലിന്റെ പണി ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രവൃത്തി കഴിയുന്നത് വരെ നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.
മെഡിക്കല്‍ കോളേജ് ഭാഗത്തു നിന്നും വരുന്ന ലൈന്‍ ബസ്സുകള്‍ രാജാജി ജംഗ്ഷന്, വുഡ് ലാന്റ് ജംഗ്ഷന്, പാവമണി റോഡ്, സിറ്റി പോലീസ് ഓഫീസ് വഴി പാളയം സ്റ്റാന്റിലേക്ക് പോകണം.
രാജാജി ജംഗഷന് ഭാഗത്തു നിന്നും പാളയം ഭാഗത്തേക്ക് പോകേണ്ട മറ്റു വാഹനങ്ങള്‍ വുഡ്ലാന്റ് ജംഗ്ഷന്, പുതിയറ റോഡ് വഴി ജയില്‍ റോഡില്‍ പ്രവേശിച്ച് പാളയം ഭാഗത്തേക്ക് പോകണം. അല്ലെങ്കില്‍ ഈ വാഹനങ്ങള്‍ വുഡ്ലാന്റ് ജംഗ്ഷന്, പാവമണി റോഡ്, സിറ്റി പോലീസ് ഓഫീസ് വഴി പാളയം ഭാഗത്തേക്ക് പോകണം.
പാളയം ബസ് സ്റ്റാന്റില്‍ നിന്നും പുറപ്പെടുന്ന ബസ്സുകള്‍ പൂന്താനം ജംഗ്ഷന്, ജയില്‍ റോഡ്, കല്ലുത്താന്‍ കടവ് പുതിയറ വഴി അരയിടത്ത് പാലം വഴി സര്‍വീസ് നടത്തണം. ഈ ബസ്സുകള്‍ക്ക് അരയിടത്ത് പാലത്തിനടുത്ത് ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സമീപം ഒരു താല്‍ക്കാരിക ബസ് സ്റ്റോപ്പ് അനുവദിക്കും.
ജയില്‍ റോഡില്‍ നിലവിലുള്ള വണ്‍ വേ സമ്പ്രദായം പൂര്‍ത്തിയാവുന്നത് വരെ ഒഴിവാക്കുന്നതാണെന്നും ട്രാഫിക്ക് സൗത്ത് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: