നാദാപുരം: നാദാപുരത്തെ കമ്മ്യൂണിറ്റി പോലീസ് റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടന വേദിയില്‍ എംപിയുടെയും എംഎല്‍എയുടെയും വാക്ക്പോര്. എംപി മുല്ലപ്പള്ളി രാമചന്ദ്രനും കുറ്റിയാടി എംഎല്‍എ കെ.കെ. ലതികയും തമ്മിലാണ് ആഭ്യന്തര മന്ത്രിയുടെ സാന്നിധ്യത്തില്‍ വാക്പ്പോര് നടത്തിയത്.
പ്രസംഗവേളയില്‍ പോലീസിനെ കുറ്റപ്പെടുത്തി ലതികയും, പ്രകീര്‍ത്തിച്ച് മുല്ലപ്പള്ളിയും സംസാരിച്ചു. പോലീസില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ കൂടിവരുന്നതായും തൊട്ടതിനൊക്കെ 308 വകുപ്പ് ചേര്‍ക്കുന്നത് ചില ഉദ്യോഗസ്ഥര്‍ ശീലമാക്കിയിരിക്കുകയാണെന്നും നാദാപുരം സ്റ്റേഷനില്‍ മര്‍ദ്ദന മുറയിലൂടെ കുറ്റം സമ്മതിപ്പിക്കുന്ന രീതി തുടരുകയാണെന്നും കെ.കെ. ലതിക എംഎല്‍എ വിമര്‍ശനം ഉന്നയിച്ചു.
നാട്ടില്‍ സ്ഥിരമായി ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ പോലീസിന് പുറം തിരിഞ്ഞ് നില്ക്കാന് കഴിയില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. നാട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നത് കൊണ്ട് പോലീസ്സിനെ ക്രിമിനലായി കാണുന്ന സമീപനം പരിഷ്കൃത സമൂഹത്തിന് നല്ലതല്ല. അഖിലേന്ത്യ ക്രെയിം റിക്കാര്‍ഡ് ബ്യൂറോയില്‍ കേരള പോലീസിന്റെ സ്ഥാനം മാതൃകാപരമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: