കോഴിക്കോട്: കേരളത്തിലെ ആദ്യ യുനാനി മെഡിക്കല്‍ കോളജായ മര്‍കസ് യുനാനി മെഡിക്കല്‍ കോളജിന് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര് അറിയിച്ചു. ഈ വര്‍ഷം മുതല്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമാരംഭിക്കും. പ്രവേശനനടപടികള്‍ ഇതിനകം തുടങ്ങി യിട്ടുണ്ട്. കൈതപ്പൊയിലില്‍ നിര്‍മാ ണം പുരോഗമിക്കുന്ന മര്‍കസ് നോളജ് സിറ്റി പദ്ധതിയുടെ ഭാഗമായാണ് യുനാനി മെഡി ക്കല്‍ കോളജ് വരുന്നത്. കഴി ഞ്ഞ ഡിസം ബറില്‍ നോളജ് സിറ്റിയില്‍ യുനാ നി മെഡി ക്കല്‍ കോളജിന്റെ പ്രഥമ ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വ ഹിച്ചിരുന്നു. മര്‍കസ് ഡയറക്ടര്‍ ഡോ. എം.എ.എച്ച.് അസ്ഹരി, നോളജ് സിറ്റി സിഇഒ ഡോ. അബ്ദുസ്സലാം, യുനാനി മെഡിക്കല്‍ കോളജ് പ്രിന് സിപ്പല് പ്രൊഫ. ഹാറൂണ്‍ റഷീദ് മന്‍സൂരി, ഇ.വി. അബ്ദുറഹ്മാന്, എം.കെ. ഷൗക്കത്ത് അലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: