കൊയിലാണ്ടി: വിനോദസഞ്ചാര കേന്ദ്രമായ കാപ്പാട് നിര്‍മിച്ച ടൂറിസ്റ്റ് പ്രൊട്ടക്ഷന്‍ ആന്റ് അസിസ്റ്റന്‍സ് സെന്റര്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വിനോദ സഞ്ചാരികളടക്കം കാപ്പാട് തീരത്ത് എത്തു ന്നവരുടെ സംരക്ഷണം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ നിര്‍മിച്ചതാണിത്. ഒരു എഎസ്ഐയുടെ നേതൃത്വത്തില്‍ അഞ്ച് പുരുഷ പോലീസുകാരും രണ്ട് വനിതാ പോലീസുകാരുമടങ്ങുന്നതാണ് സെന്റര്‍. ഇവിടേക്ക് ഒരു ജീപ്പും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇത്തരം സെന്ററുകള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
കാപ്പാടിന്റെ ടൂറിസ്റ്റ് സാധ്യതകള്‍ പരി പോഷിപ്പിക്കുന്നതിനായി സമഗ്ര വികസന പദ്ധതി കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. കടപ്പുറത്ത് കുട്ടികളുടെ പാര്‍ക്ക് തുടങ്ങും. വിനോദസഞ്ചാരികളുടെ സുരക്ഷിതത്വത്തി നായി ലൈഫ്ബോട്ട് അടക്കമുള്ള സന്നാ ഹങ്ങളുള്പ്പെടുന്ന സുരക്ഷാ പദ്ധതി തയ്യാറാക്കി എസ്റ്റിമേറ്റ് സമര്‍പ്പിക്കാന്‍ ഡിടിപിസിക്ക് മന്ത്രി നിര്‍ദേശം നല്കി. കാപ്പാട് പോലീസ് സ്റ്റേഷന് വേണമെന്ന കെ ദാസന് എംഎല്‍എയുടെ ആവശ്യത്തോട് പ്രതി കരിക്കവെ, സ്ഥലം കണ്ടെത്തി നല്കി യാല്‍ പുതിയ സ്റ്റേഷന് സ്ഥാപിക്കാമെന്ന് മന്ത്രി ഉറപ്പ് നല്കി.
കൊയിലാണ്ടിയിലെ രൂക്ഷമായ ഗതാഗ തപ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സപ്തംബര്‍ ഒന്‍പതിന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ പോലിസ് സൂപ്രണ്ടിന് മന്ത്രി നിര്‍ദേശം നല്കി. പോലിസ്, ട്രാഫിക് വിഭാഗം, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയാണ് യോഗം ചേരുക. കെ. ദാസന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു മുല്ലപ്പള്ളി രാമചന്ദ്രന് എംപി, ഡിജിപി ടി.പി സെന്‍കുമാര്‍, ഡിടിപിസി സെക്രട്ടറി പി.ജി. രാജീവ്, ഏഴിമല നാവിക അക്കാദമി ലഫ്. കമാന്റര്‍ നിഷാന്ത് കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: