നാദാപുരം: കേരളത്തിലെ പോലീസ് സ്റ്റേഷന് ലോക്കപ്പ് മുറികളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്നും മൂന്നാം മുറ അനുവദിക്കില്ലെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.
നാദാപുരത്ത് കമ്മ്യൂണിറ്റി പോലീസ് റിസോഴ്സ് സെന്ററിന്റെയും വനിതാ പോലീസ് റസ്റ്റ് റൂമിന്റെയും പൂവംവയലില്‍ സ്ഥാപിക്കുന്ന പോലീസ് ബാരക്കിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ പ്രധാനപ്പെട്ട 500 റോഡുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
കുറ്റാരോപിതരായ പോലീസ്സുകാരെ നിരീക്ഷിക്കാന്‍ ഡിജിപിയുടെ നേതൃത്വത്തില്‍ വിജിലന്‍സ് സെല്ലിന് രൂപം നല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഇ.കെ. വിജയന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന് എംപി, കെ.കെ. ലതിക എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ദേവി, എഡിജിപി എന്‍. ശങ്കര്‍റെഡ്ഡി, എസ്പി പി.എച്ച്. അഷറഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സൂപ്പി നരിക്കാട്ടേരി, പി.കെ. സുജാത ടീച്ചര്‍, വി.പി. കുഞ്ഞികൃഷ്ണന്, സി.വി. നജ്മ, മുഹമ്മദ്ബംഗ്ലത്ത്, രജീന്ദ്രന്‍ കപ്പള്ളി, അഡ്വ: എ. സജീവന്, സി.എച്ച്. ബാലകൃഷ്ണന്, പദ്മനാഭന് അടിയോടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: