നാടന്‍ പശുക്കളുടെ സംരക്ഷണം പദ്ധതിയുടെ മുഖ്യ ലക്ഷ്യം
ബത്തേരി:വയനാടിന്റെ കാര്‍ഷിക ജൈവ മണ്ഡലത്തിന്റെ വീണ്ടെടുപ്പിന് ആക്കം കൂട്ടുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി ഒഴക്കോടിയില്‍ കേരളാ ക്ഷേത്ര സംരക്ഷണ സമിതി ഏഴേക്കര്‍ ഭൂമിയില്‍ വിപുലമായ ഗോശാല ഒരുക്കുന്നു.പുതിയ കാലത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന നാടന്‍ പശുക്കളുടെ സംരക്ഷണവും പദ്ധതിയുടെ മുഖ്യ അജണ്ടകളില്‍ ഒന്നാണ്.നമ്മുടെ ജൈവ ഘടനയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്കിയ നാടന്‍ പശുക്കളുടെ തിരോധാനം കാര്‍ഷികരംഗത്തും ഔഷധകൂട്ടുകളുടെ നിര്‍മ്മാണ മേഖലയിലും പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്.ഇതോടൊപ്പം ക്ഷീരസമ്യദ്ധി ലക്ഷ്യം വച്ചും പുതിയ ഇനം പശുക്കളേയും ഇവിടെ പരിപാലിക്കുന്നതാണ്.സ്വന്തം ജീവിതം പ്രപഞ്ചത്തിന്റെ ഐശ്വര്യത്തിനായി മാറ്റിവയ്ക്കുന്ന ഗോക്കളുടെ സംരക്ഷണത്തിലൂടെ മാത്രമേ ആരോഗ്യ പൂര്‍ണ്ണമായ മനുഷ്യ ജീവിതവും കാര്‍ഷിക സമൂഹവും സാധ്യമാകൂ എന്ന സന്ദേശമാണ് ഈ സംരംഭം നല്‍കുന്നത്.ക്യാന്‍സര്‍ പോലുളള ജീവിത ശൈലിരോഗങ്ങളുടെ വ്യാപനത്തെ പ്രതിരോധിക്കുന്നതിനും ഗോശാല സംസ്ക്യതിക്ക് വലിയ പങ്കാണ് നിര്‍വ്വഹിക്കാനുളളത്. ഒരു വീട്ടില്‍ ഒരു പശു എന്ന ലക്ഷ്യത്തോടെ വനവാസി സമൂഹങ്ങളില്‍ പശുപരിപാലനം ഒരു ശീലമാക്കാനും ഈ പദ്ധതി സഹായിക്കും.ഒഴക്കോടി അയ്യപ്പക്ഷേത്രത്തോടനുബന്ധിച്ചുളള സമിതിയുടെ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ക്ഷേത്രസംരക്ഷണസമിതി ജില്ലാസെക്രട്ടറി സി.ടി.സന്തോഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: