തിരുവനന്തപുരം: പട്ടികവര്‍ഗവകുപ്പ് ഓണത്തിന്റെ ഭാഗമായി 60വയസ് കഴിഞ്ഞ പാവപ്പെട്ട പട്ടികവര്‍ഗക്കാര്‍ക്ക് വേണ്ടി സ്നേഹകോടി നല്‍കിയതില്‍ വന്‍ ക്രമക്കേട് നടത്തി. 600നും 700നും ഇടയ്ക്കു വിലവരുന്ന സെറ്റ് മുണ്ട് സ്ത്രീകള്‍ക്കും പുരുഷന്മാര്ക്ക് കസവ് മുണ്ടും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പട്ടികവര്‍ഗവകുപ്പില്‍ ഇതുമായി ബന്ധപ്പെട്ട ചില ഉദേ്യാഗസ്ഥന്മാര് സ്നേഹകോടിക്കു പകരം വില കുറഞ്ഞ തോര്ത്തിന് തുല്യമായ ഒറ്റമുണ്ടും ചിലയിടങ്ങളില്‍ വിലകുറഞ്ഞ ഇരട്ടമുണ്ടുകളും വാങ്ങി വിതരണം ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കണിയാരാംകോട് അരുവിയോട് സെറ്റില്‍മെന്റുകളില്‍ നല്കിയതാകട്ടെ അങ്ങുമിങ്ങും എത്താത്ത ഒറ്റമുണ്ടുകളായിരുന്നു. ഹാന്റ്ക്സില്നിന്നും ഗുണനിലവാരം ഉള്ളത് വാങ്ങണമെന്നതു പല സ്ഥലങ്ങളിലും ലംഘിച്ചു. സംസ്ഥാനത്തു തെരഞ്ഞെടുത്ത 24000 പട്ടികവര്‍ഗക്കാര്‍ക്കാണ് സ്നേഹകോടി വാങ്ങുന്നതിന് പട്ടികവര്‍ഗവകുപ്പ് 2 കോടിരൂപ അനുവദിച്ചത്. വിലകുറഞ്ഞ തുണി വാങ്ങി വിതരണം നടത്തിയതിലൂടെ പട്ടികവര്‍ഗ വകുപ്പിലെ ഉദേ്യാഗസ്ഥന്മാരും ഹാന്റക്സിലെ ഉദേ്യാഗസ്ഥന്മാരും കൂടിചേര്‍ന്ന് ലക്ഷങ്ങളുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. പട്ടികവര്‍ഗ ഫണ്ട് തട്ടിപ്പില്‍ വകുപ്പിലെ ഉദേ്യാഗസ്ഥന്മാരുടെ തട്ടിപ്പിനെ സംബന്ധിച്ച് വിജിലന്‍സിനെക്കൊണ്ട് അനേ്വഷിക്കാന്‍ മന്ത്രി പി.കെ. ജയലക്ഷ്മി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആദിവാസി മഹാസഭ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: