ചെറുതോണി : ജില്ലാ ആസ്ഥാനത്ത് വാഴത്തോപ്പില്‍ പ്രവര്‍ത്തിക്കുന്ന സ്വധര്‍ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ഇന്നലെ അര്‍ദ്ധരാത്രിയോടെ കൈക്കുഞ്ഞുമായി ഒളിച്ചോടിയ മൂന്നു യുവതികളെ അടിമാലി പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിച്ചോടിയ യുവതികളില്‍ ഒരാളുടെ കുഞ്ഞായിരുന്നു കൂടെയുണ്ടായിരുന്നത്. അസമയത്ത് യുവതികളെ കണ്ട ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് സംശയം തോന്നിയാണ് ഷെല്‍ട്ടര്‍ ഹോമില്‍ വിവരം അറിയിക്കുന്നത്. ഷെല്‍ട്ടര്‍ ഹോമിലെ കാവല്ക്കാരറിയാതെ പുറകുവശത്തുള്ള മുള്ളുവേലി കടന്നാണ് യുവതികള്‍ രക്ഷപ്പെട്ടത്. ഓട്ടോറിക്ഷാ ഡ്രൈവറും, സ്വധര്‍ നടത്തിപ്പുകാരും നടത്തിയ അന്വേഷണത്തില്‍ യുവതികള്‍ ചെറുതോണി ടൗണില്‍ നിന്നും മറ്റൊരു ഓട്ടോറിക്ഷയില്‍ പോയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷാ ഡ്രൈവറുടെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയും അടിമാലിക്കാണ് യുവതികള്‍ ഓട്ടം വിളിച്ചതെന്ന് അറിഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറോട് അടിമാലി പോലീസ് സ്റ്റേഷനില്‍ യുവതികളെ എത്തിക്കാന്‍ ഷെല്‍ട്ടര്‍ ഹോം അധികൃതര്‍ അറിയിക്കുകയായിരുന്നു. ഒളിച്ചോടിയ യുവതികള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായി സ്വധര്‍ ഭാരവാഹിയായ റോസക്കുട്ടി എബ്രഹാം പറഞ്ഞു. കേന്ദ്രസര്‍ക്കാറില്‍ നിന്നും ലഭിച്ച ധനസഹായത്താല്‍ നിരാലംബരായ പെണ്‍കുട്ടികളെയും അമ്മമാരെയും പാര്‍പ്പിക്കുന്ന ജില്ലയിലെ ഏക സ്ഥാപനമാണ് സ്വധര്‍ ഷെല്‍ട്ടര്‍ ഹോം. ജില്ലാ വിമന്‍സ് കൗണ്‍സിലാണ് ഇതിന്റെ പ്രവര്‍ത്തന ചുമതല വഹിക്കുന്നത്. അടിമാലി പോലീസ് സ്റ്റേഷനില്‍ എത്തിയ ഷെല്‍ട്ടര്‍ ഭാരവാഹികള്‍ യുവതികളെ തിരികെ കൂട്ടിക്കൊണ്ടു പോന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: