തൊടുപുഴ : മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സദസ്സ് ഇന്ന് തൊടുപുഴയില്‍ നടക്കും. വൈകിട്ട് മൂന്നു മണിക്ക് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം നടക്കുന്ന മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സദസ്സില്‍ ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ്, ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ. ഭാ. സുരേന്ദ്രന് തുടങ്ങിയ നേതാക്കള്‍ സംസാരിക്കും.
കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ത്തുകൊണ്ട് രാഷ്ട്രീയ എതിരാളികളെ വകവരുത്തുകയും, കലാപങ്ങള്‍ സൃഷ്ടിച്ച് പാര്‍ട്ടിയുടെ തകര്‍ച്ച ജനശ്രദ്ധയില്‍ നിന്ന് തിരിക്കുകയും ചെയ്യുന്ന മാക്സിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയത്തിന് എതിരെയും, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ കാഞ്ഞിരമറ്റത്തു നടന്ന കൊലപാതക ശ്രമത്തിലെ മുഴുവന്‍ പ്രതികളേയും, ഗൂഢാലോചനക്കാരേയും, പ്രതികളെ ഒളിപ്പിക്കുകയും, രക്ഷപെടാന്‍ സഹായിക്കുകയും ചെയ്ത പാര്‍ട്ടി നേതാക്കളേയും അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനകീയ സദസ്സ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: