മറയൂര്‍ : വീടിന്റെ ഓട് പൊളിച്ച് മോഷണം നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. മറയൂര്‍ പട്ടിക്കാട് സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് മാച്ചിവയല് സ്വദേശി ആമോസിന്റെ ഭവനത്തില്‍ മോഷണം നടന്നത്. ഭാര്യയും രണ്ട് മക്കളും പള്ളിയില്‍ പോയ സമയത്താണ് മോഷണം. വിലകൂടിയ ഒരു ക്യാമറയും 1500 രൂപയും മോഷണം പോയിരുന്നു. ക്യാമറയുമായി വിദ്യാര്‍ത്ഥി കറങ്ങുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ചോദ്യം ചെയ്തതിലൂടെയാണ് പ്രതി കുടുങ്ങുന്നത്. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. കേസില്‍ 5 പേര് കൂടി ഇനിയും പിടിയിലാകാനുണ്ട്. ഇവര്‍ ഉടന്‍ വലയിലാകുമെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: