തൊടുപുഴ : പ്രതിഷേധത്തിനിടെ ആലക്കോട് വില്ലേജ് ഓഫീസിന്റെ ജനല്‍ചില്ല് തകര്‍ത്തു. ഇന്നലെ നടന്ന ദേശീയ പണിമുടക്കിനിടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് വില്ലേജ് ഓഫീസിന്റെ ജനല്‍ ചില്ല് തകര്‍ത്തത്. രാവിലെ ജീവനക്കാരെത്തി ഓഫീസ് തുറക്കാന്‍ ശ്രമിക്കുന്നതിനിടെ സംഘടിച്ചെത്തിയ സമര അനുകൂലികള്‍ ഓഫീസ് അടയ്ക്കാന്‍ ആവശ്യപ്പെടുകയും ഇതിന് ജീവനക്കാര്‍ തയ്യാറാകാതെ വന്നതോടെ പ്രദേശത്ത് ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടാവുകയുമായിരുന്നു. തൊടുപുഴയില്‍ നിന്നും പോലീസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: