കട്ടപ്പന : തുടര്‍ച്ചയായി പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്നതുവഴി ഭാരതത്തിന്റെ വികസനത്തിന് കടിഞ്ഞാണിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത് എന്ന് ബിജെപി എംപി ഗോപാല്‍ ഷെട്ടി . ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കട്ടപ്പനയില്‍ നടത്തിയ നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കസ്തൂരിരംഗന്‍ ഉള്‍പ്പെടെയുള്ള ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യേണ്ട സമയത്ത് സഭ സ്തംഭിപ്പിക്കാനാണ് ഇടുക്കി എം പി ഉള്‍പ്പെടെയുള്ളവര്‍ക്ക് താല്‍പ്പര്യം. ഗവണ്മെന്റിനും വ്യാപാരികള്‍ക്കും ഒരുപോലെ ഗുണംചെയ്യുന്ന ഏകീകൃത നികുതി ബില്ല് പാര്‍ലമെന്റില്‍ എതിര്‍ക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ ജനപിന്തുണ വര്ദ്ദിക്കുന്നതുമൂലമുള്ള ഭയമാണ് പ്രതിപക്ഷം പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പിഎ വേലുക്കുട്ടന് , എസ്എന്‍ഡിപി യോഗം മുന്‍ ദേവസ്വം സെക്രട്ടറി കെ പി ഗോപി, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ ശ്രീനഗരിരാജന്‍, സന്തോഷ് അറയ്ക്കല്‍, ജില്ലാ ജനറല്‍സെക്രട്ടറി ബിനു ജെ കൈമള്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ കുമാര്‍, ഷാജി നെല്ലിപ്പറമ്പില്‍, പികെ തുളസീധരന്‍, ടിഎം സുരേഷ്,സി സന്തോഷ് കുമാര്‍, എസ്ജി മനോജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: