കല്‍പ്പറ്റ : കുടുംബശ്രീയുടെ 17 – ാം വാര്‍ഷികത്തിന്റെ ഭാഗമായി മലപ്പുറത്ത് സംഘടിപ്പിച്ച സംസ്ഥാന കലാ – കായിക മേളയില്‍ വയനാട് ജില്ലക്ക് തിളക്കമാര്‍ന്ന വിജയം. സീനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും, ജൂനിയര്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും വയനാട് ജില്ലക്ക് ലഭിച്ചു. കായിക മത്സരത്തില്‍ അഞ്ച് ഇനങ്ങളില്‍ ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും രണ്ട് മൂന്നാം സ്ഥാനങ്ങളും ജില്ല കരസ്ഥമാക്കി.
സീനിയര്‍ വിഭാഗത്തില്‍ 1000 മീറ്റര്‍ നടത്തം, 100 മീറ്റര്‍ ഓട്ടം മൂന്നാം സ്ഥാനം, 200 മീറ്റര്‍ ഒട്ടം ഒന്നാം സ്ഥാനം എന്നി മൂന്നിനങ്ങളില്‍ ലതിക (കല്‍പ്പറ്റ), സീനിയര്‍ നാല് ഃ100 റിലേ മത്സരങ്ങളില്‍ ലക്ഷ്മി ആന്റ് ടീം (വെള്ളമുണ്ട), ജൂനിയര്‍ വിഭാഗത്തില്‍ 100 മീറ്റര്‍ ഓട്ടം രണ്ടാം സ്ഥാനം ലിന്‍സി അജി (നൂല്‍പ്പുഴ), 200 മീറ്റര്‍ ഓട്ടം മൂന്നാം സ്ഥാനം ശ്രീദേവി (ബത്തേരി), ലോംഗ് ജമ്പ് ഒന്നാം സ്ഥാനം സിനി സെബാസ്റ്റ്യന്‍ (വെങ്ങപ്പള്ളി), ജൂനിയര്‍ നാല് ഃ 100 റിലേ മത്സരത്തില്‍ ലിന്‍സി അജി ആന്റ് ടീം (നൂല്‍പ്പുഴ)
തീമാറ്റിക് മത്സരങ്ങളില്‍ തേങ്ങപൊതിക്കല്‍ ഒന്നാം സ്ഥാനം സ്മിത സി.എസ് (കണിയാമ്പറ്റ), പാചക മത്സരം മൂന്നാം സ്ഥാനം ജെസ്സി ജയ്മോന് (പൂതാടി).
കലാ മത്സരത്തില്‍ നാടോടി നൃത്തം മൂന്നാം സ്ഥാനം ശ്രീജ ബാലന് (നെന്മേനി), മാപ്പിളപ്പാട്ട് മൂന്നാം സ്ഥാനം നാസ്നി റഹീം (മേപ്പാടി).
സംസ്ഥാന വാര്‍ഷിക സംഗമം സെപ്റ്റംബര്‍ മൂന്ന്, നാല് തിയ്യതികളില്‍ മലപ്പുറത്ത് നടക്കും. ജില്ലയില്‍ നിന്ന് 26 സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരും പ്രതിനിധികളായി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: