കല്‍പ്പറ്റ : കുടുംബശ്രീയുടെ നേതൃത്വത്തില്‍ പരിശീലനത്തോടൊപ്പം തൊഴിലും ഉറപ്പുവരുത്തുന്ന പദ്ധതിയായ ദീന്‍ദയാല്‍ ഉപാദ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ)യുടെ ഭാഗമായി ടെക്നിക്കല്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടീവ്, ട്രാവല്‍ ആന്റ് ടൂറിസം, ഹോസ്പിറ്റാലിറ്റി ഫുഡ് ആന്റ് ബീവറേജസ് എന്നീ കോഴ്സുകളില്‍ യുവതികള്‍ക്ക് മാത്രമായി പരിശീലനം നല്കി ജോലി ഉറപ്പ് വരുത്തുന്നു. കല്‍പ്പറ്റയിലാണ് പരിശീലന കേന്ദ്രം
ഗ്രാമീണ മേഖലയിലെ 18 നും 35 നും ഇടയില്‍ പ്രായമുള്ള പത്താം തരം പാസായ യുവതികള്‍ക്കാണ് പരിശീലനം നല്കി ജോലി നല്‍കുന്നത്. കോഴ്സില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് താമസം, യൂണിഫോം, പഠനോപകരണങ്ങള്‍, കോഴ്സ് ഫീ എന്നിവ സൗജന്യമായിരിക്കും. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന താമസിച്ചുള്ള പരിശീലനമാണ് നല്‍കുന്നത്.
പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള മാനന്തവാടി ബ്ലോക്കിലെ ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ ഏഴിനും ബത്തേരി ബ്ലോക്കിലുള്ളവര്‍ സെപ്തംബര്‍ എട്ടി നും പനമരം ബ്ലോക്കിലുള്ളവര്‍ സെപ്തംബര്‍ ഒന്പതി നും കല്‍പ്പറ്റ ബ്ലോക്കിലുള്ളവര്‍ക്ക് മൂന്ന് ദിവസവും കൗണ്‍സിലിംഗിന് ഹാജരാകാവുന്നതാണ്.
കൗണ്‍സിലിംഗ് നടക്കുന്ന ദിവസങ്ങളില്‍ കാലത്ത് പത്ത് മണിക്ക് കല്‍പ്പറ്റ കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപമുള്ള എവോണ്‍ ഫെസിലിറ്റി സര്‍വ്വീസ് കാര്യാലയത്തില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281703389 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: