പാനൂര്‍: കതിരൂരില്‍ നായയെ കൊന്നു കെട്ടി തൂക്കിയ സിപിഎം കാടത്തത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ പാനൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. പാനൂര്‍ ആര്‍എസ്എസ് കാര്യാലയ പരിസരത്തു നിന്നുമാരംഭിച്ച പ്രകടനം നഗരം ചുറ്റി പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപിച്ചു. ആര്‍എസ്എസ് ജില്ലാ ബൗദ്ധിക്ക്ശിക്ഷണ് പ്രമുഖ് വി.പി.ഷാജി, ഹിന്ദുഐക്യവേദി തലശേരി താലൂക്ക് പ്രസിഡണ്ട് കൊല്ലംമ്പറ്റ പ്രേമന്, ബിജെപി ജില്ലാവൈസ് പ്രസിഡണ്ട് പി.സത്യപ്രകാശ്, കര്‍ഷകമോര്‍ച്ച ജില്ലാപ്രസിഡണ്ട് വിപി.ബാലന്, ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് വി.പി.സുരേന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: