കണ്ണൂര്‍: കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് രാജ്യത്ത് മോദി സര്‍ക്കാറിന്റെ കീഴില്‍ നടത്തി കൊണ്ടിരിക്കുന്ന വികസന പദ്ധതികളെ അട്ടിമിറിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിന്റെ പ്രത്യക്ഷ തെളിവാണ് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ കണ്ടതെന്നും ബിജെപിയുടെ രാജസ്ഥാനില്‍ നിന്നുളള എംപി ഓംബിര്‍ള പറഞ്ഞു. കണ്ണൂര്‍ പ്രസ്സ് ക്ലബില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സര്‍ക്കാറിന്റെ കീഴില്‍ രാജ്യത്ത് സമസ്ത മേഖലകളിലും സമൂലമായ വികസനവും മാറ്റങ്ങളും പരിഷ്കാരങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ പരസ്പരം പോരടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാറിനെതിരെ യാതൊരു കാരണവുമില്ലാതെ സമരം നടത്തുകയാണ്. ഏത് തരം ചര്‍ച്ചയ്ക്കും ബിജെപി തയ്യാറാണെന്ന് പാര്‍ലിമെന്റില്‍ പറഞ്ഞിട്ടും ഇതിന് തയ്യാറാവാതെ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് പ്ലേകാര്‍ഡ് ഉയര്‍ത്തി പാര്‍ലിമെന്റിനകത്ത് മുദ്രാവാക്യം വിളിച്ച് സഭാനടപടികള്‍ തടസ്സപ്പെട ു ത്തുകയായിരുന്നു. കണ്ണൂരിന്റെ വികസനത്തിനുവേണ്ടി ഒന്നും ചെയ്യാത്ത സിപിഎം എംപിയും കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് ആഭാസ നാടകം കളിക്കുകയായിരുന്നു. ഇത് രാജ്യത്തെ പൊതുസമൂഹവും ജനങ്ങളും തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. പത്ത് കോടി മെമ്പര്‍മാരുളള ബിജെപിയില്‍ ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം മോദി സര്‍ക്കാര്‍ നിലനിര്‍ത്തുമെന്നും രാജ്യത്തെ സാമ്പത്തിക കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ ഒരുവര്‍ഷം കൊണ്ടുണ്ടായിരിക്കുന്ന മുന്നേറ്റം കാണിക്കുന്നത് മോദി സര്‍ക്കാറിന്റെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക ഉന്നമനം ലക്ഷ്യമാക്കി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന് ഭൂവിനിയോഗ ഭേദഗതി കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റെയും ഏതിര്‍പ്പിനെ തുടര്‍ന്ന് പാതിവഴിയിലായിരിക്കുകയാണ്. ഭാരതത്തിലേതു പോലെ കേരളത്തിലും ബിജെപിയുടെ അനുദിനമെന്നോണമുളള വളര്‍ച്ചയ്ക്ക് തടയിടാന്‍ ഇക്കൂട്ടര്‍ ഒന്നിച്ചാണ്. രാജ്യത്ത് ഒരിടത്തുമില്ലാത്ത അവസ്ഥയാണ് കേരളത്തില്‍. മനുഷ്യ ജീവനുകള്‍ക്കും പോലും യാതൊരു വിലയും കല്‍പ്പിക്കാത്ത ഭരണകൂടമാണ് കേരളത്തിലുളളത്. ഒരു ജനാധിപത്യരാജ്യത്തും കാണാത്ത രീതിയിലുളള അക്രമങ്ങളാണ് സിപിഎം കണ്ണൂരില്‍ ഉള്‍പ്പെടെ കേരളത്തിലാകമാനം നടത്തുന്നത്. ദൈവങ്ങളുടെ ഫോട്ടോകളുള്‍പ്പെടെ തകര്‍ക്കുക, കുട്ടിയെ കൊന്ന് ഫ്രീസര്വെച്ചു കളയുമെന്നുള്പ്പെടെ ഭീഷണിപ്പെടുത്തുക, വീടുകള്‍ കൊളളയടിക്കുക തുടങ്ങിയ പൈശാചിക കൃത്യങ്ങളാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. സിപിഎമ്മിന്റെ കണ്ണൂരിലെ അക്രമങ്ങള്‍ പ്രാകൃത സമൂഹത്തിന് മാത്രം യോജിച്ചതാണെന്നും സിപിഎമ്മിന്റെ അക്രമങ്ങള്‍ പ്രധാന മന്ത്രിയുടേയും പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വത്തി ന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഓംബിര്‍ള പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്ത്, ദേശീയ സമിതിയംഗം പി.കെ.വേലായുധന്, ജില്ലാ വൈസ് പ്രസിഡണ്ട് മോഹനന് മാനന്തേരി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: