കണ്ണൂര്‍: സമാധാന കമ്മറ്റി യോഗങ്ങള്‍ സിപിഎം പ്രഹസനമാക്കു കയാണെന്നും ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും മറ്റ് സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാന്‍ സിപിഎം തയ്യാറായാല്‍ മാത്രമേ ജില്ലയില്‍ ശാശ്വത സമാധാനം നിലനിര്‍ത്താന്‍ സാധിക്കൂവെന്നും കണ്ണൂര്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന സമാധാന യോഗത്തില്‍ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ എളന്തോട്ടത്തില്‍ മനോജിനെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടു ത്തിയപ്പോള്‍ ജില്ലയിലൊരിടത്തും അക്രമങ്ങള്‍ നടത്താതെ ആത്മസംയ മനം പാലിക്കുകയായിരുന്നു സംഘപരിവാര്‍ സംഘടനകള്‍. എന്നാല്‍ സിപിഎമ്മുകാര്‍ തുടരെ തുടരെ അക്രമങ്ങള്‍ നടത്തി പ്രകോപനമുണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു. മനോജ് വധ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട പ്രതികള്‍ ഇപ്പോഴും നാട്ടില്‍ സൈ്വര്യവിഹാരം നടത്തുകയാണ്. ഏറ്റവും ഒടുവില്‍ ബിജെപി ജില്ലാ പ്രസിഡണ്ടിന്റെ വീടിനുനേരെ പോലും ബോംബേറ് നടത്തി സിപിഎം അക്രമം നടത്തി അത്യന്തം പ്രകേപനം സൃഷ്ടിച്ചു. എന്നാല്‍ സംഘപരിവാര്‍ സംഘടനകള്‍ പരിപൂര്‍ണ്ണ ആത്മസംയമനം പാലിച്ചതിനാല്‍ ജില്ലയില്‍ സമാധാനം നിലനില്ക്കു കയായിരുന്നു. ഏറ്റവും ഒടുവില്‍ മനോജ് കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷിക ദിനമായ ഇന്നലെ മനോജ് കൊല്ലപ്പെട്ട സ്ഥലത്ത് നായ്കളെ വെട്ടിക്കൊന്ന് കെട്ടിതൂക്കിയത് വഴി അത്യന്തം നീചമായ പ്രവര്‍ത്തിയാണ് സിപിഎം നടത്തിയിരിക്കുന്നത്. ഇല്ലാത്ത സംഭവങ്ങളുടെ പേരില്‍ സിപിഎം ജില്ലയിലാകമാനം കളളപ്രചരണങ്ങള്‍ നടത്തുകയാണ്. ഇത് അവസാനിപ്പിച്ചാല്‍ തന്നെ ജില്ലയിലെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കുമെന്നും വത്സന്‍തില്ലങ്കേരി പറഞ്ഞു. അഴീക്കോട് സിപിഎമ്മുകാര്‍ തന്നെ പാര്‍ട്ടി ഓഫീസ് ബിജെപിക്കാര്‍ തകര്‍ത്തെന്ന് കളളപ്രചരണം നടത്തുകയായിരുന്നു. സിപിഎം അക്രമം നടത്തുന്നതിന്റെ വീഡിയോ ക്ലിംപ്പിഗ് പുറത്തുവന്നിട്ടുണ്ട്. ഈ വ്യാജ പ്രചരണമാണ് അഴീക്കോട് മേഖലയിലെ സകല അക്രമങ്ങള്‍ക്കും കാരണം. കടമ്പേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ നടത്തിയ രക്ഷാബന്ധന് ഉത്സവം സിപിഎമ്മുകാര്‍ ഏകപക്ഷീയമായി കൈയ്യേറുകയായിരുന്നു. ആര്‍എസ്എസിനെ ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന തിട്ടൂരം നടപ്പാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. പിറ്റേ ദിവസം ആര്‍എസ്എസ് വിലകൊടുത്തു വാങ്ങിയ സ്ഥലത്തു നടത്തിയ സാംഘിക്കും വനിതകളെ ഉപയോഗിച്ച് സിപിഎം കയ്യേറി. ജനാധിപത്യ രാജ്യത്ത് നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംഘടനയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് തനി കാടത്തമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം യോഗത്തില്‍ പറഞ്ഞു. നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു മനുഷ്യന്റെ അവസാനത്തെ അഭയകേന്ദ്രമായ വീടുകള്‍ അക്രമിക്കുന്നതിനെ ഒരിക്കലും ആര്‍എസ്എസ് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസ് നിക്ഷ്പക്ഷമായി അന്വേഷിച്ച് മാത്രമേ പ്രതികളെ അറസ്റ്റുചെയ്യാവൂയെന്നും അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണ ജയന്തി ദിവസം സിപിഎം ഓണാഘോഷ പരിപാടി നടത്താനുളള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും 40 വര്‍ഷക്കാലമായി ബാലഗോകുലം നടത്തിവരുന്ന ആഘോഷ പരിപാടികളെ തകര്ക്കകുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും ഇത് അനുവദിച്ചു കൊടുക്കാന്‍ സാധ്യമല്ലെന്നും യോഗത്തില്‍ സംസാരിച്ച ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് പറഞ്ഞു. സിപിഎമ്മിന്റെ ആഘോഷ ദിനങ്ങളില്‍ മറ്റ് സംഘടനകള്‍ പരിപാടികള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങിയാല്‍ ഏത് തരത്തിലാണ് സിപിഎം പ്രതികരിക്കുകയെന്നും ഏകപക്ഷീയമായി സിപിഎം നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കളള പ്രചരണങ്ങളില്‍ നിന്ന് പിന്മാറണമെന്നും രഞ്ചിത്ത് യോഗത്തില്‍ ആവശ്യപ്പെട്ടു. സമാധാന യോഗത്തില്‍ ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരന്, ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ബിജെപി ദേശീയ സമിതിയംഗം പി.കെ.വേലായുധന്, സിപിഎം നേതാക്കളായ പി.ജയരാജന്, എം.വി.ജയരാജന്, കെ.പി.സഹദേവന് എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: