പുലാപ്പറ്റ: വിഷനൂല്‍ എന്നറിയപ്പെടുന്ന ഉരകവര്ഗ്ഗത്തില്പ്പെട്ട ജീവിയെ കണ്ടെത്തി. മദനശ്ശേരി ജയനാരായണന്റെ വീട്ടില്‍ നിന്നാണ് 15 സെന്റീമീറ്റര്‍ നീളമുള്ള കണ്ടെത്തിയത്. തൊലിപ്പുറത്ത് തട്ടിയാല്‍ ചൊറിച്ചിലും മുറിവും ഉണ്ടാവും. ചെറിയ കമ്പിപോലെ കാണുന്ന ഇവ 15 മീറ്ററിലധികം നീളത്തില്‍ വളരും. ഇവ വെള്ളനിറത്തിലുമുണ്ട്. ആയുര്‍വേദത്തില്‍ പാമ്പുകടിയേറ്റാല്‍ നല്കുന്ന ചികിത്സയാണ് വിഷനൂലിന്റെ കടിയേറ്റാലും നല്‍കുന്നതെന്ന് നാട്ടുവൈദ്യന്മാര് പറയുന്നു. തീ തട്ടിയാല്‍ മാത്രമേ ഇവ ചാവുകയുള്ളു എന്ന പ്രത്യേകതയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: