ശ്രീകൃഷ്ണപുരം: സംസ്ഥാനപാത 53ല്‍ കടമ്പഴിപ്പുറം ആശുപത്രി ജംഗ്ഷനും പുഞ്ചപ്പാടത്തിനുമിടയ്ക്കുമുള്ള പ്രദേശം സ്ഥിരം അപകട മേഖലയാകുന്നു. പാലക്കാടു നിന്ന് ചെര്‍പ്പുളശ്ശേരി, പെരിന്തന്മണ്ണയിലേക്കുള്ള ഗതാഗതകുരുക്കില്ലാത്ത വിജനമായ ഈ പ്രദേശത്ത് വാഹനങ്ങളുടെ അമിതവേഗം ജനങ്ങളുടെ ജീവന് ഭീഷണിയാവുകയാണ്. ഒരു മാസത്തിനിടയ്ക്ക് രണ്ടു ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങളും പതിവാണ്.
കൂടാതെ ആശുപത്രി ജംഗ്ഷനില്‍ നിന്ന് ശ്രീകൃഷ്ണപുരത്തേക്കുള്ള മണ്ണമ്പറ്റ റോഡ് കവല മറ്റൊരു അപകടമേഖലയാണ്. സംസ്ഥാന പാതയില്‍ നിന്ന് തിരിയുന്ന കവലയില്‍ ദിശാസൂചികയോ. ഡിവൈഡറോ സ്ഥാപിക്കാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് മദ്രസാ അധ്യാപകന് സഞ്ചിരിച്ച ബൈക്ക് മിനിലോറിയിലിടിച്ച് മരിച്ചിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് കാല്നടയാത്രക്കാരന് ബൈക്കിടിച്ച് മരിച്ചതാണ് മറ്റൊരു അപകടം. കഴിഞ്ഞദിവസം കോഴിക്കോട്ടേയ്ക്കു പോകുന്ന കെഎസ്ആര്‍ടിസി ബസ്സിടിച്ച് അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റതാണ് അവസാനത്തെ അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: