തൊടുപുഴ: കാഞ്ഞിരമറ്റത്ത് സംഘ പ്രവര്‍ത്തകരെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലുണ്ടായിരുന്ന ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. കാഞ്ഞിരമറ്റം പനികുന്നേല് ഉല്ലാസിനെയാണ് തൊടുപുഴ സി.ഐ ജില്‍സണ്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പ്രതിയെ സിപിഎമ്മുകാര്‍ കീഴടക്കിയതാണെന്നും പറയപ്പെടുന്നു. എവിടെ നിന്നാണ് പ്രതിയെ അറസ്റ്റു ചെയ്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ രാത്രി തൊടുപുഴ സബ് ഡിവിഷനിലെ മിക്ക എസ്.ഐമാരും നഗരത്തിന്റെ വിവിധയിടങ്ങളില്‍ തമ്പടിച്ച് പ്രതികള്‍ക്കായി തിരിച്ചില്‍ നടത്തിയിരുന്നതായി തൊടുപുഴ ഡിവൈഎസ്പി ജോണ്സണ് ജോസഫ് പറഞ്ഞു. എന്നാല്‍ കേസിലെ മുഖ്യ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പ്രതികള്‍ക്ക് രക്ഷപെടാന്‍ സാഹചര്യമൊരുക്കിയ കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ സന്ദീപ് എന്ന സിപിഎം പ്രവര്‍ത്തകനെ കോടതി റിമാന്റ് ചെയ്തു. മുഖ്യ പ്രതികളെ പിടികാടാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ വൈകിട്ട് മൂന്നിന് തൊടുപുഴ മുന്‍സിപ്പല്‍ മൈതാനിയില്‍ യോഗം സംഘടിപ്പിച്ചിട്ടുണ്ട്. നേതാക്കളായ എം.ടി രമേശ്, കാ.ഭാ സുരേന്ദ്രന് എന്നിവരാണ് യോഗത്തില്‍ പ്രസംഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: