ഇരുപത്തിരണ്ട് ലിറ്റര്‍ വിദേശ മദ്യവുമായി രണ്ടുപേരെ പോലീസ് പിടികൂടി. തോപ്രാംകുടി ഇടതുരുത്തിയില് നവാസ് (35), മാന്നാനം അതിരുംപുഴ ഐക്കരപ്പറമ്പില്‍ ഓസ്കാര്‍ ബിജു എന്നു വിളിക്കുന്ന പ്രേംജി (38) എന്നിവരാണ് പിടിയിലായത്.സര്‍ക്കാര്‍ മദ്യ വില്പനശാല രണ്ട് ദിവസം പ്രവര്‍ത്തിക്കാത്തത് മുന്നില്‍ കണ്ടാണ് ഇവര്‍ മദ്ധ്യം വാങ്ങി സൂക്ഷിച്ചിരുന്നത്.കഴിഞ്ഞ രാത്രി 10.30തോടെ മാര്‍ക്കറ്റിലെ ഇറച്ചികടക്കുള്ളില് നിന്നുമാണ് മദ്യവുമായി പ്രതികള്‍ പിടിയിലായത്. നവാസ് ഇറച്ചിക്കടയില്‍ ജോലി ചെയ്തു വരുകയായിരുന്നു. ഇറച്ചി വാങ്ങാന്‍ എത്തുന്നവര്‍ക്ക് ഇരട്ടി വിലയില്‍ വില്പന നടത്താനായിരുന്നു പദ്ധതി.കട്ടപന ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് പരിശോധന നടത്തിയത്. കൂടുതല്‍ മദ്്യം വില്പന നടത്തിയതുമായി ബന്ധപെട്ടു സര്‍ക്കാര്‍ മദ്യവില്പന ശാലയിലെ ജീവനക്കാര്‍ വിഴ്ച വരുത്തിയോ എന്നത് സംബന്ധിച്ചു വകുപ്പ് തലത്തില്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് എസ്ഐ പിഎസ് അബ്ദുല്‍ ഷുക്കൂര്‍ പറഞ്ഞു. എഎസ്ഐ സാദാനന്ദന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നിസാര്‍, സിവില്‍ പോലീസ് ഓഫീസര്‍ ടോം ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: