കൊച്ചി: സ്മാര്‍ട് സിറ്റിയായി കൊച്ചി മാറുന്ന സാഹചര്യത്തില്‍ കുറച്ച് ഊര്‍ജം ആവശ്യമായ പമ്പിങ് സംവിധാനം നഗരത്തിന് ലഭ്യമാക്കാന്‍ ഗ്രന്റ്ഫോസ് സന്നദ്ധമാണെന്ന് കമ്പനിയുടെ വാട്ടര്‍ യൂട്ടിലിറ്റി വിഭാഗം തലവന്‍ സഞ്ജീവ് സിര്‍സി.
കേന്ദ്ര നഗര വികസന മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ള 98 സ്മാര്ട്സിറ്റികളിലൊന്നായ കൊച്ചിക്ക് വന്‍തോതിലുള്ള നഗരവല്‍ക്കരണത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന് വര്‍ധിച്ച
ക്ഷമത, കുറഞ്ഞ ചെലവ്, ഉയര്‍ന്ന ജീവിത ഗുണനിലവാരം എന്നിവ വഴി സ്ഥായിയായ വളര്‍ച്ച കൈവരിക്കേണ്ടതാവശ്യമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്മാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: