കൊയിലാണ്ടി: പൂക്കാട് കലാലയം മാണിക്യ വര്‍ഷാഘോഷങ്ങളുടെ സമാപന ഉത്സവമായ ‘മാണിക്യ പൂവരങ്ങ്’ സമാപിച്ചു. കലാലയം പ്രസിഡന്റ് ബാലന് കുനിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത മതിലിച്ചേരി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ. ശ്രീനിവാസന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മികച്ച ബാലതാരമായ കുമാരി ഹന്നാ ഫാത്തിമയ്ക്ക് യോഗത്തില്‍ വെച്ച് സ്വീകരണം നല്കി. ഡോ. കൃപാല്‍ ഉപഹാരസമര്‍പ്പണവും അനുമോദന പ്രസംഗവും നിര്‍വഹിച്ചു. 40 വര്‍ഷമായി അധ്യാപകരായി തുടരുന്ന തബല, മൃദംഗം, അധ്യാപകനായ ശിവദാസ് ചേമഞ്ചേരിയേയും നൃത്താധ്യാപകന് മേപ്പയ്യൂര്‍ ബാലനെയും നാടക സംവിധായകന് എം. നാരായണന് മാസ്റ്റര്‍ എന്നിവരെ ആദരിച്ചു. നൃത്താചാര്യന്‍ എം.ആര്. രാജരത്നം പിള്ളയുടെ നാമധേയത്തില്‍ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനും നൃത്താചാര്യനുമായ ജനാര്ദ്ദനന് വാടാനപ്പള്ളി ഏര്‍പ്പടുത്തിയ എന്‍ഡോവ്മെന്റ് മികച്ച ഭരതനാട്യം വിദ്യാര്‍ത്ഥിനി അരുണ പ്രസന്നകുമാറിന് ജനാര്‍ദ്ദന്‍ മാസ്റ്റര്‍ സമ്മാനിച്ചു.
കലാലയം സെക്രട്ടറി ശിവദാസ് കാരോളി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ എം. പ്രസാദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും കലാലയം ചില്‍ഡ്രന്‍സ് തിയേറ്റര്‍ അവതരിപ്പിച്ച ‘നിശബ്ദ വസ ന്തം’ നാടകവും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: