കൊയിലാണ്ടി: ശ്രീരാമന് ഭാരതീയ ദര്‍ശനങ്ങളുടെ പ്രയോക്താവാണെങ്കില്, ശ്രീകൃഷ്ണന് അവയുടെ വക്താവാ ണെന്ന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി. രാധാകൃഷ്ണന് പറഞ്ഞു. കേളപ്പജി സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് വനിതാവിഭാഗം കൊല്ലം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നഗരേശ്വരം ശിവശക്തി ഹാളില്‍ നടന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അമേരിക്ക, ജപ്പാന്, ജര്‍മ്മനി അടക്കമുളള വികസിതരാജ്യങ്ങള്‍ ആശയതലത്തില്‍ ഹിന്ദുത്വത്തെ സ്വാംശീകരിച്ചുകൊണ്ട് മുന്നേറുകയാണെന്നും ഭാരതം ലോകത്തിന്റെ ഗുരുസ്ഥാനത്തേക്ക് അതിവേഗം കുതിച്ചുകൊണ്ടി രിക്കുന്നതിന്റ ലക്ഷണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വനിതാ വിഭാഗം പ്രസിഡണ്ട് എന്‍.പി. സുഭദ്ര അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയര്മാന് ഇ.സി. അനന്തകൃഷ്ണന്, ഭാമ കൊല്ലം, ശ്രീരേഖ എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: