കോഴിക്കോട്: എരഞ്ഞിപ്പാലം ശ്രീനാരായണ ഗുരുധര്‍മ്മ പ്രചരണസഭ എരഞ്ഞിപ്പാലം യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ 161-ാം മത് ശ്രീനാരായണഗുരു ജയന്തി വിക്ടറി വില്ലയില്‍ വെച്ച് ആഘോഷിച്ചു. കൊടവന സഹദേവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം. ദിനേശ് ചന്ദ്രന്, എം. സുബ്രഹ്മണ്യന്, പി.എം. പ്രേമരാജന്‍, എം. ശ്രീധരന്, എന്‍. ബാലന്, ന•ാനത്ത് ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഗുരുദേവകൃതികളുടെ പാരായണവും നടന്നു.
ശിവഗിരിശ്രീനാരയണ ധര്‍മ്മസംഘംട്രസ്റ്റ് ഗുരുധര്‍മ്മ പ്രചരണസഭ വേങ്ങേരി യൂണിറ്റ് 161-ാംമത് ഗുരുജയന്തി ആഘോഷിച്ചു. എം.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. ഡോ.കെ. സുഗുതന് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ യൂണിറ്റ് പ്രസിഡണ്ട് കൊല്ലനാറമ്പത്ത് മാധവന് തന്ത്രി അദ്ധ്യക്ഷത വഹിച്ചു. രാമനാഥന് വേങ്ങേരി, അനൂപ് അര്ജ്ജൂന്, എന്‍.ഭാസ്കരന്, എ.പി. ഗംഗാധരന് മാസ്റ്റര്‍ തുടര്‍ന്ന് ഗുരുദേവകൃതികളുടെ പാരായണവും നടന്നു.
കൊളത്തറ വലിയവീട്ടില്‍ നിര്‍മ്മല രാജ്കുമാര് ഭദ്രദീപം തെളിയിച്ച് ഉല്‍ഘാടനം ചെയ്തു. കോഴിക്കോട് സെന്‍ട്രല്‍ ലൈബ്രറി, ചീഫ് ലൈബ്രറേറിയന്‍ – അഡ്വ: സത്യനാഥന് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: