കോഴിക്കോട്: പ്രവാസി വ്യാപാരി താമരശ്ശേരി സ്വദേശി കോരങ്ങാട് എരഞ്ഞോണ അബ്ദുല്‍കരീം (48) കൊല്ലപ്പെട്ട കേസില്‍ ഹൈദരബാദിലെ ഫിംഗര്‍ പ്രിന്റ് ആന്റ് ഡയഗ്നോസ്റ്റിക് സെന്ററില്‍ നിന്നുള്ള ഡി.എന്‍.എ ഫലം വൈകും. ഫലം ലഭിച്ചാലേ കുറ്റപത്രം സമര്‍പ്പിക്കാനാവു. രണ്ട് ആണ്മക്കളും ഭാര്യയും ചേര്‍ന്ന് അബ്ദുല്‍കരീമിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊല്ലപ്പെട്ട അബ്ദുല്കരീമിന്റേതെന്ന് കരുതുന്ന ശരീര’ഭാഗങ്ങള്‍ മൈസൂരിലെ നഞ്ചങ്കോട് കബനി കനാലില്‍ കാമരാജ് നഗറിനടുത്തുള്ള മസനപുരം പാലത്തിനടുത്തുനിന്ന് കണ്ടെത്തിയിരുന്നു. വാരിയെല്ലിന്റെയും കാലിന്റെയും അസ്ഥികളാണ് കണ്ടെത്തിയത്. എന്നാല്‍ ഇവ കരീമിന്റേതാണെന്ന് ഉറപ്പാക്കാന്‍ തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ സാധിച്ചിരുന്നില്ല. കരീമിന്റെ സഹോദരന്റെയും മക്കളുടെയും രക്തസാമ്പിള്‍ ആണ് തിരുവനന്തപുരത്തേക്ക് അയച്ചിരുന്നത്. കരീമിന്റെ മജ്ജയിലെ ഡി.എന്‍.എയും ബന്ധുക്കളുടെ രക്തസാമ്പിളുകളിലെ ഡി.എന്‍.എയും വ്യത്യസ്തമാണെന്നാണ് പരിശോധനയില്‍ കണ്ടിരുന്നത്. ഇതോടെയാണ് മൈസൂരില്‍ നിന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങള്‍ കരീമിന്റേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കാതെ വന്നത്. കരീമിന്റെ ഉമ്മയുടെയും സഹോദരന്റെയും രക്തസാമ്പിളുകളാണ് ഹൈദരാബാദില്‍ പരിശോധനക്കായി അയച്ചിട്ടുള്ളത്.
കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് 2013 സെപ്റ്റംബര്‍ 28ന് മക്കളായ മിദ്ലാജ് (24), ഫിര്‍ദൗസ് (22) എന്നിവര്‍ ചേര്‍ന്ന് കരീമിനെ കൊലപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കേസ്. 2014 സെപ്റ്റംബര്‍ 29 മുതല്‍ അബ്ദുല്‍കരീമിനെ കാണാനില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി. കുവൈത്തില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്ന അബ്ദുല്‍കരീം നാട്ടിലെത്തിയപ്പോള്‍ കൂടെ രണ്ടാം ഭാര്യയായ ശ്രീലങ്കക്കാരി യുവതിയും ഉണ്ടായിരുന്നു. ഇവര്‍ വയനാട്ടിലാണ് താമസിച്ചിരുന്നത്. കുടുംബസ്വത്ത് കൈകാര്യം ചെയ്യാന്‍ മക്കളെ അബ്ദുല്‍കരീം അനുവദിച്ചിരുന്നില്ല. ഇതിന്റെ പേരിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: