കോഴിക്കോട്: ബിജെപി ജില്ലാകമ്മിറ്റിയും സി. പ്രഭാകരന് സ്മാരക ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സി.പ്രഭാകരന് അനുസ്മരണ സമ്മേളനം മൂന്നിന് വൈകീട്ട് 5.30ന് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.ശ്രീശന് ഉദ്ഘാടനം ചെയ്യും. ”കേരളത്തിലെ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം” എ ന്ന വിഷയത്തില്‍ ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. ബിജെപി ജില്ലാപ്രസിഡന്റ് പി.രഘുനാഥ് അധ്യക്ഷത വഹിക്കും. ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് കെ.ഗംഗാധരന്, ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജന്, ശ്രീകണ്ഠേശ്വരക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.വി. ചന്ദ്രന് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: