കൊയിലാണ്ടി: കൊയിലാണ്ടി അഡീഷണല്‍ ഗവ. പ്ലീഡറുടെ ഓഫീസ് അസൗകര്യങ്ങളുടെ നടുവില്‍. ഓഫീസ് പ്രവര്‍ത്തനം തുടരുന്നത് മാസങ്ങളായി കെട്ടിട വരാന്തയിലും. ഗവ. പ്ലീഡര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ഇരിക്കാന്‍ പോലും ഇവിടെ സൗകര്യമില്ല. ഇടുങ്ങിയ മുറിയില്‍ നാലോളം അലമാരകള്‍ സ്ഥാനം പിടിച്ചതോടെ ജീവനക്കാര്‍ വരാന്തയില്‍ വട്ടം കറങ്ങേണ്ടിവരുന്നു. പതിനാല് പൊലീസ് സ്റ്റേഷനുകളും നാല് എക്സൈസ് ഓഫീസുകളും ഈ ഓഫീസിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഓഫീസിലെത്തുന്നവര്‍ക്ക് ആവശ്യമായ നിയമസഹായം നല്കാന് അധികൃതര്‍ ബുദ്ധിമുട്ടുകയാണ്. ഓഫീസ് പരിസരം കാട് മൂടിയിട്ട് ഏറെ നാളായി. സമീപത്തെ സാംസ്കാരിക നിലയം കെട്ടിടത്തിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുകുന്നതിനാല്‍ പരിസരമാകെ ദുര്‍ഗന്ധ പുരിതമാണ്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നത് കാരണം കൊതുകുകള്‍ പെരുകുകയാണ്. ഓഫീസിലെ പല ജീവനക്കാര്‍ക്കും ഡങ്കിപനി ബാധിച്ചിരുന്നു.സൗകര്യപ്രദമായഓഫീസിന് വേണ്ടി അഡീഷണല്‍ പ്ലീഡര്‍ ആവശ്യമുന്നയിച്ചിരുന്നെങ്കിലും നടപടി ഇപ്പോഴും ചുവപ്പ് നാടയിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: