കക്കോടി: ബാലഗോകുലം പതാകദിനത്തോടനുബന്ധിച്ച് കാല്നാട്ടുകയായിരുന്ന ബാലഗോകുലം പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ വ്യാപക പ്രതിഷേധം. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അക്രമം ഉണ്ടായത്. പ്രതീഷ്, അഭിനേഷ്, നിജിത്ത്, വിനുദാസ്, രതീഷ് എന്നിവരെയാണ് സ്ഥലത്തെ സിപിഎം ക്രിമിനലുകള്‍ അക്രമിച്ചത്. മേടയില്‍ രാജേന്ദ്രന്. പടിഞ്ഞാറയില്‍ അക്ഷയ്, നികേഷ് പറമ്പില്‍ ബസാര്‍, ജിതിന് എന്ന കുട്ടാപ്പു, സജീഷ് പടിഞ്ഞാറ്റുമുറി, കക്കാട്ടി ഷെഫീഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.
പ്രതീഷിന്റെ നേതൃത്വത്തില്‍ 15 ഓളം പ്രവര്‍ത്തകര്‍ സിപിഎം വിട്ടതിന്റെ പ്രതികാരമായാണ് അക്രമം നടന്നത്. ബാലഗോകുലം പ്രവര്‍ത്തകരെ മര്‍ദ്ദിച്ച് ശ്രീകൃഷ്ണജയന്തി ആഘോഷപരിപാടികള്‍ അലങ്കോലമാക്കാനുള്ള നീക്കം ചെറുത്തുതോല്‍പ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഎം അക്രമത്തെ ജനങ്ങള്‍ തിരിച്ചറിയണമെന്നും പ്രതികളെ ഉടനെ അറസ്റ്റുചെയ്യണമെന്നും യുവമോര്‍ച്ച പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: